ലേഖനം: ആഘോഷമോ, അംഗീകാരമോ ?

ബ്ലെസ്സൻ ജോൺ, ഡൽഹി

ണ്ടായിരത്തിപത്തൊമ്പതാം ആണ്ടിലും ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുവാനുള്ള ഒരുക്കങ്ങളിൽ ലോകം ആയിരിക്കുമ്പോൾ ആഘോഷമാണോ
അംഗീകാരമാണോ ഉചിതം എന്ന് പരിശോധിക്കുന്നത് നന്നാകും.
ദൈവസ്നേഹം പ്രതിഫലിച്ച രണ്ടു സന്ദര്ഭങ്ങളാണ് ക്രിസ്തു യേശുവിന്റെ ജനനവും അതുപോലെ മരണവും. അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു എന്നുള്ള വാക്കിൽ ക്രിസ്തു യേശുവിന്റെ ഈ ലോക ജീവിതം മുഴുവനായും ഉൾക്കൊണ്ടിരിക്കുന്നു.അല്ലെങ്കിൽ ദൈവം ഒരുക്കിയ ഒരു പദ്ധതിയുടെ
നിവൃത്തിയായിരുന്നു യേശുക്രിസ്തുവിലൂടെ നിറവേറിയതു.

“യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”

യേശുക്രിസ്തുവിന്റെ ക്രൂശീകരണം ഒരു യാദൃച്ഛിക സംഭവമല്ലായിരുന്നു മറിച്ചു ദൈവീക പദ്ധതി ആയിരുന്നു എന്നതിനാൽ ജനനവും മരണവും ആഘോഷത്തിൽ അധികമായി അതിന്റെ ആഴങ്ങളെ അംഗീകരിക്കുന്നതിലൂടെ അർത്ഥമുള്ളതായി തീരുന്നു. “മത്തായി 20:28 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.”

യെഹൂദയിൽ എവിടെയോ നടന്ന ഒരു ചരിത്രമോ,അതുവഴി വർഷാന്തരം നടത്തേണ്ടുന്ന ആഘോഷമോ ആയി തീരേണ്ടതല്ല യേശുക്രിസ്തുവിന്റെ ജനനം.അവന്റെ ജനനവും, ജീവിതവും, മരണവും, പുനരുദ്ധാരണവും ,
അപ്രകാരം വീണ്ടുംവരവും, രാജത്വവും എല്ലാം ദൈവീക പദ്ധതിയാകയാൽ
അത് അംഗീകരിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. കാരണം പാപമില്ലാത്തവൻ പാപികൾ ആയവർക്ക് വേണ്ടി ക്രൂശിൽ യാഗമായി തീർന്നിരിക്കുന്നു.

ഈ സത്യത്തെ അംഗീകരിക്കാത്ത ആഘോഷങ്ങൾ അവഹേളനങ്ങൾ മാത്രമായി തീരുന്നു. സത്യത്തെ ഉൾക്കൊള്ളാതെയുള്ള പ്രഹസനങ്ങൾ എല്ലാം വൃതാവത്രെ.
ഒരു തിരിഞ്ഞുനോട്ടത്തിലൂടെ പുതിയ വർഷത്തിലേക്കു കടക്കാം വ്യക്തിപരമായ അംഗീകാരം ദൈവീക പദ്ധതിക്ക് നൽകുവാൻ കഴിഞ്ഞിട്ടുണ്ടോ. അതോ അതിനെ മറയ്ക്കുന്ന പ്രഹസനങ്ങളോ എന്റെ ജീവിതം.

ബ്ലെസ്സൻ ജോൺ, ഡൽഹി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.