ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷൻ ജനുവരി 20 മുതൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-മത് ജനറൽ കൺവൻഷൻ ജനുവരി 20 മുതൽ 26 വരെ നടത്തപ്പെടുന്നു. തിരുവല്ല ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. “വിശ്വാസത്തിൽ നിലനിൽനില്പിൻ” എന്നതാണ് ചിന്താവിഷയം. 2020 ജനുവരി 20 ന് വൈകിട്ട് 5:30 ന് ആരംഭിക്കുന്ന കൺവൻഷൻ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി തോമസ്‌ ഉദ്ഘാടനം ചെയ്യും. സ്വദേശത്തും വിദേശത്തും ഉള്ള ദൈവദാസന്മാർ ദൈവ വചനം ശുശ്രൂഷിക്കും. വൈ. പി. ഇ, സണ്ടേസ്കൂൾ, എൽ. എം സമ്മേളനം, ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ, മിഷൻ സമ്മേളനം, പാസ്റ്റെർസ് കോൺഫറൻസുകൾ എന്നിവ കൺവെൻഷനോടനുബന്ധിച്ച് നടക്കും.

നവംബർ 26 ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജിയുടെ അധ്യക്ഷതയിൽ രണ്ടാമത് ആലോചന മീറ്റിംഗ് കൂടി. പാസ്റ്റർമാരായ എം. ജോൺസൻ, റ്റി. എ ജോർജ് എന്നിവർ പ്രാർത്ഥിച്ചു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ഷിബു കെ. മാത്യു സങ്കീർത്തനം വായിച്ചു. കൗൺസിൽ സെക്രട്ടറി പാസ്റ്റർ എം. ജോസഫ് സ്വാഗത പ്രസംഗം നടത്തി. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി തോമസ് മുഖ്യപ്രഭാഷണം നടത്തി. കൺവൻഷനിൽ ആത്മീക സന്തോഷവും, പരിശുദ്ധാത്മ പകർച്ചയും, വിടുതലും നടക്കുന്നതിനുവേണ്ടി ദിവസവും രണ്ട് പേർ വച്ച് ഉപവസിച്ച്‌ പ്രാർത്ഥിക്കുന്നു. കൺവൻഷന്റെ വിജയത്തിനുവേണ്ടി വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു.

2020 ജനുവരി 6 മുതൽ 11 വരെ വിവിധ ഡിസ്ട്രിക്കുകളിൽ ഉപവാസ പ്രാർത്ഥന നടക്കും. ജനുവരി 13 മുതൽ 18 വരെ കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് ഉപവാസ പ്രാർത്ഥന നടക്കും. എല്ലാ ദിവസവും ഭക്ഷണ ക്രമീകരണവും ഉണ്ടായിരിക്കും.
പാസ്റ്റർ സി. സി തോമസ് ജനറൽ കൺവീനറായും, പാസ്റ്റർ വൈ. റെജി, പാസ്റ്റർ ജെ. ജോസഫും ജനറൽ ജോയിന്റ് കൺവീനർമാരായും പ്രവർത്തിക്കുന്ന കമ്മറ്റി കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.