ഡോ. സൂസൻ മാത്യുവിനെ ‘വിശിഷ്ട് സേവ സമ്മാൻ’ പുരസ്‌കാരം നൽകി ആദരിച്ചു

മണക്കാല: മണക്കാല ഫെയ്ത് തിയോളജിക്കൽ കോളേജ് അധ്യാപികയും, എഫ്. റ്റി. എസ് സ്ഥാപകനുമായ ഡോ. റ്റി. ജി കോശിയുടെ മകളുമായ ഡോ. സൂസൻ മാത്യുവിനെ മികച്ച സാമൂഹിക സേവനങ്ങൾക്കുള്ള വിശിഷ്ട് സേവ സമ്മാൻ പുരസ്‌കാരം നൽകി ആദരിച്ചു.

ഡിസംബർ 14 ന് ഇൻഡോറിൽ വച്ച് നടന്ന 8-മത് ഇന്റർനാഷണൽ കോൺഫറസിൽ വച്ചായിരുന്നു ആദരിച്ചത്. മണക്കാല ദീപ്തി സ്‌പെഷ്യൽ സ്കൂൾ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ കൂടിയാണ് ഡോ. സൂസൻ മാത്യു. മാനസീക – ശരീരിക പരിമിതികളുള്ള കുഞ്ഞുങ്ങളുടെ പുനരുദ്ധാനത്തിനും ഉയർച്ചയ്ക്കും വേണ്ടി കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്ക്കാരം. ദീപ്തി സ്‌പെഷ്യൽ സ്കൂൾ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനങ്ങളുടെ വിജയത്തിന്റെ പിന്നിൽ തന്റെ ഭർത്താവ് ഡോ. മാത്യൂസ്.സി.വർഗ്ഗീസിന്റെ പിന്തുണയും സജീവ സാനിധ്യവുമുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.