സുവി. അനീഷ്‌ കാവാലം നയിക്കുന്ന ‘അനുഭവ ഗാനസന്ധ്യ’ ഇന്ന് വൈകിട്ട് ഷാർജയിൽ

ക്രിസ്തീയ ഗാനങ്ങൾക്ക് അനുഭവങ്ങളുടെ ചരിത്രമുണ്ട്. കണ്ണീരിന്റെ നനവും ഗന്ധവും ദൈവസ്നേഹവും പ്രത്യാശയും നിറഞ്ഞ പാട്ടാണ് പഴയകാല ക്രിസ്തീയ ഗാനങ്ങൾ. വിശ്വാസവീരന്മാരായ വിശുദ്ധൻമാർ അവരുടെ അനുഭവങ്ങളിൽ ചാലിച്ച പാട്ടുകൾ യഥാർത്ഥ ഈണത്തോടെ നിങ്ങൾക്ക് കേൾക്കുവാൻ ഇതാ ഒരു സുവര്‍ണ്ണാവസരം. ചർച്ച ഓഫ് ഗോഡ് ഷാർജ റീജിയന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 16, തിങ്കൾ രാത്രി 7.30 മുതൽ ഷാർജ വർഷിപ്പ് സെന്റിൽ ‘അനുഭവ ഗാനസന്ധ്യ’ അരങ്ങേറുന്നു.ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like