സുവിശേഷ യോഗവും സംയുക്ത ആരാധനയും

ന്യൂഡൽഹി : ഐ.പി.സി നോർത്തേൺ റീജിയൺ മഹനയീം, ഉത്തംനഗർ, നവാദ സഭയുടെ നേതൃത്വത്തിൽ സുവിശേഷ യോഗവും സംയുക്ത ആരാധനയും നടക്കുന്നു. 2019 ഡിസംബർ 20 വെള്ളിയാഴ്ച മുതൽ 22 ഞായറാഴ്ച വരെ മട്ടിയാല റോഡിലുള്ള എസ്.എസ് ബാൻക്വറ്റ് ഹാളിൽ വെച്ച് പ്രസ്തുത യോഗങ്ങൾ നടക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ ഐ.പി.സി.എൻ.ആർ സെൻട്രൽ സോൺ പ്രസിഡന്റ് പാസ്റ്റർ ഫിലീപ്പോസ് മത്തായി ഉത്ഘാടനം ചെയ്യുകയും പാസ്റ്റർ വൈ.യോഹന്നാൻ (ജയ്പൂർ) മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. ഞായറാഴ്ച രാവിലെ 9 മുതൽ 1മണി വരെ നടക്കുന്ന സംയുക്ത ആരാധനയിൽ ഐ.പി.സി.നോർത്തേൺ റീജിയന്റെ കീഴിലുള്ള അഞ്ച് സഭകൾ പങ്കെടുക്കും.

post watermark60x60

ഐ.പി.സി.നോർത്തേൺ റീജിയൺ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ്സ് ശാമുവേൽ മുഖ്യ സന്ദേശം നൽകുന്നതാണ്. മഹനയീം വോയ്സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്നതായിരിക്കും. പാസ്റ്റർ സജോയ് വർഗ്ഗീസ്, മാത്യൂസ് വർക്കി, ജയകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി യോഗ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഈ മീറ്റിംഗുകളുടെ തത്സമയ സംപ്രേക്ഷണം അഡോണയ് മീഡിയയിൽ കൂടി ദർശിക്കാവുന്നതാണ്.

-ADVERTISEMENT-

You might also like