റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ

കൊട്ടാരക്കര: ഭാരതത്തിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമവും കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കൺവൻഷനുമായ കൊട്ടാരക്കര സാർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മലങ്കരയിലെ പെന്തെക്കോസ്ത് ഉണർവിന് തുടക്കം കുറിച്ച കൊട്ടാരക്കരയിൽ ഫെബ്രുവരി 12 ബുധന്‍ മുതൽ 16 ഞായർ വരെ കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപം ഉള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

കൺവൻഷന് മുന്നോടിയായി ഫെബ്രുവരി 12 ന് വൈകിട്ട് 3 മണിക്ക് ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സുവിശേഷ വിളംബര റാലി സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര ടൗൺ വഴി റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും.
ഫെബ്രുവരി 12 മുതൽ 16 വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം,9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം ശനിയാഴ്‌ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും തുടർന്ന് 9 ന് കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 53 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 5.45 ന് പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.

കൺവൻഷനിൽ സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ്, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവർ കൺവൻഷനിൽ പങ്കെടുക്കും.
ഫെബ്രുവരി 17 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.
സാർവ്വദേശീയ കണ്‍വൻഷന്റെയും ദൈവിക രോഗശാന്തി ശുശ്രൂഷയുടെയും മുന്നോടിയായി കൊട്ടാരക്കര സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രതേൃക ഉപവാസ പ്രാർത്ഥനയും കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും പരസ്യ യോഗങ്ങളും നടക്കും.

സാർവ്വദേശീയ കണ്‍വൻഷന്റെയും ദൈവിക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിന് സമീപമുള്ള പ്രാർത്ഥന ഹാളില്‍ ഫെബ്രുവരി 11 ചൊവ്വാഴ്‌ച രാവിലെ മുതൽ ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.
വിശാലമായ വാഹന പാർക്കിംഗ് സംവിധാനങ്ങൾ കൺവൻഷൻ ഗ്രൗണ്ടിനു സമീപം ക്രമീകരിച്ചിട്ടുണ്ട്.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയേഴ്‌സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും. ഭക്ഷണം, താമസം സൗജനൃമായി ഒരുക്കിട്ടുണ്ട്.
കൊട്ടാരക്കര സെന്റർ പാസ്റ്റർ എം. ജോസഫ്‌കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പി ജെ ബാബു എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.