ദേശീയ സ്ക്കൂൾ മീറ്റിൽ സ്വർണ്ണം നേടി ആകാശ്

സങ്‌രൂർ: പഞ്ചാബ് സങ്‌രൂറിൽ നടക്കുന്ന ദേശീയ സ്കൂൾ മീറ്റിൽ ടിപ്പിൾ ജംപിൽ സ്വർണ്ണം നേടി പെന്തെക്കോസ്തു വിദ്യാർത്ഥി ശ്രദ്ധേയനായി. കോട്ടയം വാകത്താനം നാലുന്നാക്കൽ മലയിൽ സുരേഖ-ബിനു ദമ്പതികളുടെ മൂത്തമകനായ ആകാശ് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പുത്തൻ ചന്ത സഭാംഗവും വൈ.പി.സി.എ സജീവാഗവുമാണ്. സംസ്ഥാന സ്ക്കൂൾ മീറ്റിൽ ടിപ്പിൾ ജംപിൽ റെക്കോർഡോടെ സ്വർണ്ണം നേടിയ ആകാശ് സങ്‌രൂരിലെ 10 ഡിഗ്രി സെൽഷ്യസ് തണുപ്പിലും 15.45 മീറ്റർ ചാടി സ്വർണനേട്ടം ആവർത്തിച്ചു. ദേശീയ സ്ക്കൂൾ മീറ്റിൽ ആകാശിന്റെ മൂന്നാം ട്രിപ്പിൾ ജംപ് സ്വർണമാണിത്. ചെമ്പഴത്തി എസ്. എൻ. ജി.എച്ച്. എസ്. എസിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. തിരുവനന്തപുരം സായിയിലാണ് പരിശീലനം. പ്രതികൂല കാലാവസ്ഥയിലും വിജയം നേടുവാൻ സാധിച്ചത് ദൈവസഹായത്താലാണെന്നും അതിൽ വളരെ സന്തോഷമു കണ്ടെന്നും ആകാശ് പ്രതികരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.