സുവിശേഷയോഗത്തിനിടെ അമ്പലപ്പുഴയിൽ ആക്രമണം

അമ്പലപ്പുഴ: ക്യാമ്പസ് ക്രൂസേഡിന്റെയും, കേരളത്തിലെ ഒരുകൂട്ടം സംഗീതജ്ഞരുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഫിലിം പ്രദർശനവും സംഗീത പരിപാടിയും നടക്കുന്നതിനിടയിൽ സുവിശേഷ വിരോധികളുടെ ആക്രമണം നടന്നു. അക്രമികൾ സംഭവസ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. അമ്പലപ്പുഴ കഞ്ഞിപ്പാടം കോളനിയിൽ ജെമൽസൺ, നിതിൻ, വിൽജി എന്നിവർ നേതൃത്വം കൊടുത്ത ക്രിസ്തീയ സംഗീതത്തിനിടയിൽ ആയിരുന്നു സംഭവം. കോളനി നിവാസികൾ എല്ലാവരും സുവിശേഷം കേൾക്കാൻ എത്തുകയും വേണ്ടുന്ന സപ്പോർട്ട് കൊടുക്കുകയും ചെയ്തു. എന്നാൽ സുവിശേഷ വിരോധികൾ ബഹളമുണ്ടാകുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി മീറ്റിങ്ങിനു സംരക്ഷണം കൊടുത്തു. നാട്ടുകാരുടെ സഹകരണം ഈ വിഷയത്തിന്മേൽ ഉണ്ടായിരുന്നു. എല്ലാവർഷവും നടന്നുവരുന്ന ഗ്രാമ സുവിശേഷികരണവും, ക്രിസ്ത്യൻ ഫിലിം പ്രദർശനവും ആണ്. ദൈവമക്കൾ എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.