പാസ്റ്റർ സാം റ്റി. മുഖത്തലയെ ആദരിച്ചു

തിരുവല്ല: കണ്ണുനീർ എന്നു മാറുമോ, ആരാധിപ്പാൻ നമുക്ക് കാരണമുണ്ട്, നഷ്ടങ്ങളിലും പതറിടല്ലേ ,ഉന്നതൻ നീ അത്യുന്നതൻ നീ ,എന്നീ പ്രസിദ്ധ ഗാനങ്ങൾ ഉൾപ്പടെ 120 ഗാനങ്ങൾ രചിച്ച പാസ്റ്റർ സാം റ്റി മുഖത്തലയെ ഇന്ന് തിരുവല്ലയിൽ നടന്ന സി ഇ എം- സണ്ടേസ്കൂൾ സംയുക്ത വാർഷികത്തിൽ വച്ചു സി.ഇ.എം ജനറൽ കമ്മറ്റി ആദരിച്ചു. ശാരോൻ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് മൊമെന്റോ കൈമാറി. ലേഖനങ്ങൾ ,കഥകൾ ,കവിതകൾ ,ഗ്രന്ഥങ്ങൾ, ഉൾപ്പടെ കഴിഞ്ഞ 25 വർഷമായി പാസ്റ്റർ സാം എഴുത്തുകാരനാണ്. ക്രിസ്ത്യൻ വേൾഡ് എന്ന ക്രൈസ്തവ മാധ്യമത്തിന്റെ പ്രധാന പത്രപ്രവർത്തകനായി 11 വർഷം പ്രവർത്തിച്ചു. ഇപ്പോൾ സുവിശേഷ പ്രസംഗകൻ ,ഗാനരചയിതാവ്, എഴുത്തുകാരൻ എന്നീ നിലയിൽ പ്രവർത്തിക്കുന്നു. ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ചെയർമാനും ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുനെൽവേലി ഏരിയ കോർഡിനേറ്ററുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.