ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെന്റർ കൺവൻഷൻ നവംബർ 28 മുതൽ

എറണാകുളം: ദി പെന്തെക്കൊസ്ത് മിഷൻ വൈറ്റില എറണാകുളം സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും നവംബർ 29 വ്യാഴം മുതൽ ഡിസംബർ 1 ഞായർ വരെ എരമല്ലൂർ എൻ.എച്ച് 47 ന് സമീപം ഉള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
സഭയുടെ 2020 – ലെ സെന്റർ കൺവൻഷനുകള്‍ക്ക്‌ തുടക്കവും പുതിയ മലയാളം ‘കൺവൻഷൻ ഗീതങ്ങൾ’ പുറത്തിറക്കുന്നതും എറണാകുളം കൺവൻഷനിലാണ്. കൺവൻഷന് മുന്നോടിയായി നവംബർ 24 ന് എരമല്ലൂർ കൺവൻഷൻ ഗ്രൗണ്ടിൽ നിന്ന് ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്ത സുവിശേഷ വിളംബര റാലിയും പരസ്യയോഗവും നടത്തി.

നവംബർ 28 വ്യാഴാഴ്‌ച മുതൽ വൈകിട്ട് 5. 45 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9. 30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും.
ചീഫ് പാസ്റ്റർമാർ സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ പുതിയ കൺവൻഷൻ ഗാനങ്ങൾ ആലപിക്കും.

ഇന്ത്യയുടെ പല ഭാഗങ്ങളിയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്ററിലെ 30 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജോർജ്, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ജി എൽ സാജൻ എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
കൺവൻഷൻ ഗ്രൗണ്ടിലുള്ള ‘പെന്തെക്കൊസ്ത്’ സ്റ്റാളിൽ നിന്നും പുതിയ ‘കൺവൻഷൻ ഗീതങ്ങൾ’ സിഡിയും സഭയുടെ പ്രസിദ്ധികരണമായ ‘പെന്തെക്കൊസ്ത്’ മാസികയുടെ വരിസംഖ്യ പുതുക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading