ന്യൂ ഇന്ത്യ ദൈവസഭ – വൈ.പി.സി.എ സുവർണ്ണ ജൂബിലി നിറവിൽ

ഷിനു തിരുവല്ല

ആലപ്പുഴ: ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രികാ സംഘടനയായ വൈ.പി.സി.എ സുവർണ്ണ ജൂബിലി നിറവിൽ. അമ്പതു വർഷങ്ങൾ തികയുന്ന അവസരത്തിൽ വൈ.പി.സി.എ -യുടെ ലീഡേഴ്‌സ് മീറ്റിംഗ് ആലപ്പുഴ പുന്നമടയിൽ വച്ച് നടത്തപ്പെട്ടു. ന്യൂ ഇന്ത്യ ദൈവസഭയുടെ വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു തമ്പി വൈ.പി.സി.എ -യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെപ്പറ്റിയും, ഭാവികാല പദ്ധതികളെ കുറിച്ചും വിശുദ്ധീകരണം നൽകുകയും ലോഗോ പ്രകാശനം നടത്തുകയും ചെയ്തു. ന്യൂ ഇന്ത്യ ദൈവസഭയുടെ റീജിയണൽ & സെന്റർ പാസ്റ്റർമാർ, സൺഡേസ്കൂൾ ബോർഡ് അംഗങ്ങൾ, വൈ.പി.സി.എ സ്റ്റേറ്റ് & ജനറൽ കമ്മിറ്റി അംഗങ്ങൾ കൂടാത്ത സഭാ പ്രതിനിധികൾ ഈ മീറ്റിംഗിൽ പങ്കെടുത്തു. ന്യൂ ഇന്ത്യ ദൈവസഭയ്ക്കു ശക്തരായ അനേക ദൈവദാസന്മാരെ വാർത്തെടുക്കുവാൻ വൈ.പി.സി.എ പ്രസ്ഥാനത്തിന് കഴിഞ്ഞു എന്ന് പലരുടെയും അനുഭവസാക്ഷ്യത്തിലൂടെ പങ്കുവെച്ചു.

post watermark60x60

ദോഹ ന്യൂ ഇന്ത്യ ദൈവസഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഏബ്രഹാം വി. കുര്യൻ (പാ. റെജി) ഈ മീറ്റിംഗിൽ മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ റ്റി.എം. കുരുവിള, വി.ഓ. തോമസ്, ജോർജ് തോമസ് ബോബൻ തോമസ്, പോൾ രാജ്, മോറിസ് എം.സാമുവേൽ, ജേക്കബ് മാത്യു, എ.പി. ഏബ്രഹാം, ചാൾസ് ജോസഫ് തുടങ്ങിയവർ വൈ.പി.സി.എ -യുടെ ആരംഭകാല പ്രവർത്തങ്ങളെപ്പറ്റി പങ്കുവെച്ചു. കൂടാതെ സൺ‌ഡേ സ്കൂളിനെ പ്രതിനിധീകരിച്ചു പാസ്റ്റർ സ്റ്റീഫൻ ജേക്കബ്, വൈ.പി.സി.എ കർണാടക സ്റ്റേറ്റിനെ പ്രതിനിധീകരിച്ചു സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ മനോജ് കുര്യൻ, കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ചു സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ലിജോ ജോസഫ് & തിരുവനന്തപുരം റീജിയൻ സെക്രട്ടറി ജോഷി സാം മോറിസും സംസാരിച്ചു.

സുവർണ്ണ ജൂബിലി പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിൽ നവംബർ 24 ന് വൈകീട്ട് ആറു മുതൽ ക്രമീകരിച്ചിരിക്കുന്ന അൻപതു മണിക്കൂർ പ്രാർത്ഥനയെപ്പറ്റി റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഞാലിയാകുഴി നിർദ്ദേശങ്ങൾ നൽകി. ഈ ജൂബിലി വർഷത്തിൽ ഒരു കോടി രൂപ മുടക്കി ചിങ്ങവനത്തു നിർമ്മിക്കാൻ പോകുന്ന ജൂബിലി മന്ദിരത്തെപ്പറ്റിയുള്ള വിശുദ്ധീകരണം വൈ.പി.സി.എ ജനറൽ ട്രഷറാർ ബിജു ചക്കുംമൂട്ടിൽ വിശദമാക്കുകയും, എല്ലാവരുടെയും സഹകരണവും കൂട്ടായ്മയും പ്രാർത്ഥനയും ആവശ്യപ്പെടുകയും ചെയ്തു. ഇവ കൂടാതെ നടന്ന പല സെഷനുകൾക്ക് വൈ.പി.സി.എ ഓർഗനൈസിങ് സെക്രട്ടറി പാസ്റ്റർ ജെയിംസ് കുര്യാക്കോസ്, ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് തോമസ്, സ്റ്റേറ്റ് സെക്രട്ടറി സിബി മാത്യു, പാസ്റ്റർ ചെറിയാൻ വർഗ്ഗീസ് തുടങ്ങിയവർ നേതൃത്ത്വം നൽകി.

Download Our Android App | iOS App

-ADVERTISEMENT-

You might also like