ഐ.പി.സി കേരളാ സ്റ്റേറ്റ്‌ മധ്യമേഖലാ ശുശ്രൂഷക സമ്മേളനം പെരുമ്പാവൂരില്‍ നവംബര്‍ 12 മുതല്‍

പെരുമ്പാവൂര്‍: കേരളത്തിലെ സഭകളുടെ ആത്മീയവളര്‍ച്ചയ്‌ക്കും സഭാപരിപാലനത്തിനുമായി ശുശ്രൂഷകരെ ശാക്തീകരിക്കുവാന്‍ ഐ.പി.സി കേരളാ സ്റ്റേറ്റ്‌ ഒരുക്കുന്ന മധ്യമേഖലാ ശുശ്രൂഷക സമ്മേളനം നവംബര്‍ 12,13 (ചൊവ്വ, ബുധന്‍) തീയതികളില്‍ പെരുമ്പാവൂര്‍ ഒന്നാംമൈല്‍ ഹെബ്രോന്‍ സഭയില്‍ വച്ച്‌ നടക്കും. ചൊവ്വ രാവിലെ 9.00 മണിക്ക്‌ ആരംഭിച്ച്‌ ബുധന്‍ ഉച്ചയ്‌ക്ക്‌ 1 മണിക്ക്‌ സമ്മേളനം അവസാനിക്കും. ‘ശുശ്രൂഷകളും കൃപാവരങ്ങളും” എന്നതാണ്‌ മുഖ്യ ചിന്താവിഷയം. വചനധ്യാനം, സഭയുടെ ഉപദേശം, അടിസ്ഥാന പ്രമാണവും വിവിധ ശുശ്രൂഷകളും യോഗ്യതകളും, കൃപാവരശുശ്രൂഷകളും സഭാപരിപാലനവും എന്നിവയെക്കുറിച്ചുള്ള വിവിധ ക്ലാസുകള്‍, ഗ്രൂപ്പ്‌ ചര്‍ച്ചകള്‍, ജാഗരണ പ്രാര്‍ത്ഥന എന്നിവ നടക്കും. ഐപിസിയിലെ സീനിയര്‍ ശുശ്രൂഷകന്‍മാര്‍ ക്ലാസുകള്‍ നയിക്കും. സെന്റര്‍, ലോക്കല്‍ ശുശ്രൂഷകന്‍മാര്‍ നിര്‍ബന്ധമായും ഈ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന്‌ സ്റ്റേറ്റ്‌ സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലില്‍ അറിയിച്ചു. അതാത്‌ മണ്ഡലങ്ങളിലെ സ്റ്റേറ്റ്‌ കൗണ്‍സില്‍ അംഗങ്ങള്‍ ക്രമീകരണങ്ങള്‍ ഒരുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.