കൂവപ്പള്ളി ത്രിദിന സുവിശേഷയോഗവും പവ്വർ മീറ്റിങും ആരംഭിച്ചു

കൂവപ്പള്ളി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ത്രിദിന സുവിശേഷ യോഗവും പവ്വർ മീറ്റിംഗും ഇന്നലെ മുതൽ(7 -11 -19) ആരംഭിച്ചു. ഒൻപതാം തിയതി വരെ എല്ലാ ദിവസവും വൈകിട്ട് 5:30 മുതൽ 9 വരെ കൂവപ്പള്ളി പഞ്ചായത്ത്‌ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും. ശാരോൺ ചർച്ച് ദേശീയ പ്രസിഡന്റ് പാസ്റ്റർ പി.എം.ജോൺ ഉദ്ഘാടനം ചെയ്തു. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ വർഗീസ് യോശുവ(റാന്നി), പാസ്റ്റർ റോബിൻ സേവ്യർ(റായ്‌പൂർ), പാസ്റ്റർ അജി ആന്റണി( റാന്നി) എന്നിവർ രാത്രി യോഗങ്ങളിലും, പാസ്റ്റർ ബിനോയി ഇമ്മാനുവേൽ(കാഞ്ഞിരപ്പള്ളി), പാസ്റ്റർ ജോൺ മാത്യു(മുക്കൂട്ടുതറ), പാസ്റ്റർ സുനി ഐക്കാട് & ടീം എന്നിവർ പകൽ യോഗങ്ങളിലും ദൈവവചനം ശുശ്രൂഷിക്കും. സീയോൻ സിംഗേഴ്സ്(കാഞ്ഞിരപ്പളി) ആരാധനക്ക് നേതൃത്വം നൽകും. പാസ്റ്റർ ജോബിൻ സേവ്യർ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading