ദോഹയിലുള്ള ഐ.പി.സി ഫെയ്ത് സെന്റർ പി.വൈ.പി.എ -യുടെ നേതൃത്വത്തിൽ ബൈബിൾ ക്ലാസ് നടക്കുന്നു

ഷിനു തിരുവല്ല

ദോഹ: ദോഹയിലുള്ള ഐ.പി.സി ഫെയ്ത് സെന്റർ പി.വൈ.പി.എ -യുടെ നേതൃത്വത്തിൽ ബൈബിൾ ക്ലാസ്സുകൾ നടക്കുന്നു. “മരണാനന്തര ജീവിതവും ന്യായവിധിയും” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ പി.ടി. തോമസ് ബൈബിൾ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. ഈ വിഷയങ്ങളെ ആസ്പദമാക്കി ചോദ്യങ്ങൾ ചോദിക്കുവാനും സംശയനിവാരണം നടത്തുവാനും അവസരം ഉള്ളതാണ്.

പ്രസ്തുത മീറ്റിംഗ് നവംബർ മാസം 18 മുതൽ 21 വരെ വൈകീട്ട് 7:30 മുതൽ 9:30 വരെ ഐ.ഡി.സി.സി ബിൽഡിംഗിൽ ഹാൾ നമ്പർ 7 -ൽ വച്ച് നടത്തപ്പെടും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.