കവിത: തലവനെ തിരിച്ചറിയാം

പാ. പ്രവീണ്‍ പ്രചോദന

ലോകവനത്തിൽ തലവെച്ചുകൊടുപ്പവനോ
ലോകഇമ്പങ്ങളിൽ രമിച്ചുമതിപ്പവനോ
സ്വന്തം തട്ടകം ചെന്മയായ് നിലനിർത്തുപവനോ
അനുയായികളെ അകറ്റി നിർത്തുപവനോ

post watermark60x60

ആരോപണങ്ങൾക്കു വിധേയനാപുവനോ
ജഡീകസുഖങ്ങളിൽ അനുരാഗം കൊള്ളുപവനോ
കൺകണ്ടതെല്ലാം സ്വന്തമാക്കുപവനോ
സ്വർഗ്ഗത്തെ മറന്നു ഭൂമിയെ സ്വർഗമായ്‌ കരുതുപവനോ

തനിക്കു മുകളിൽ ആരുമില്ലെന്നും
തനിക്കു ശേഷവും ആരുമില്ലെന്നും
സ്വന്തവും ബന്ധവും അടർത്തി മാറ്റി
സമ്പത്തിൻ മെത്തയിൽ മയങ്ങുന്നവൻ

Download Our Android App | iOS App

അർത്ഥശൂന്യമാം സ്വാപ്നക്കോട്ടകൾ
സ്വയം മെനഞ്ഞു
വ്യർത്ഥമായ് ജീവിതനാൾക്കൾ കഴിച്ചും
മൃഷ്ടാന ഭോജനം തിന്നുമടുത്തും

സഹജീവിയെ പാടെ മറന്നു
സഹതാപമറ്റ ഹൃദടം പേറി
സർവ്വജയത്തിനും കാരണഭൂതനാം
സർവശക്തനെയും മറന്നു

ശങ്കലേശവുമില്ലാതെ
അന്യനെ കരയിപ്പിച്ചു
അവരുടെ
കണ്ണുനീരിൽ ആറാടികുളിച്ചു

ആനന്ദം കൊണ്ടിടാൻ
അധികാരത്തിലേറുമ്പോൾ
മെരുക്കിയെടുക്കുന്ന പരുക്കൻ ഹൃദയവും
സുഖലോലുപതയിൽ രസിച്ചു

സഹജരെ കഷ്ടതയിൻ
വറച്ചട്ടിയിൽ വറുക്കുന്ന
ആണത്വം മറന്നു ആൺപ്രജയെ കൊല്ലുവാൻ
ആജ്ഞ പുറപ്പെടുവിക്കുന്ന ഫറവോന്മാരും

സർവ്വശക്തനെ മാത്രമേ സേവിക്കു
എന്നുറച്ച ബാലന്മാരെതീച്ചൂളയിൽ തള്ളിയും
ഗർജ്ജിക്കും സിംഹത്തിൻ ഗുഹയിൽ എറിയുന്ന രാജനും
കുറ്റമില്ലാത്തോനെ കുറ്റം വിധിക്കുന്ന കുലപതിമാരോ

ഇന്നിന്റെ ലോകത്തെ വാഴുന്ന
രാജ്യസംസ്ഥാന അധിപതിമാരോ
ആരെന്നു ചൊല്ലുവിൻ
നെറികെട്ട ലോകത്തിലെ10നേരുള്ള തലവൻ

ഐക്യഖണ്ഡേനെ ചൊല്ലിടാം
ഇല്ലില്ല ഒരധിപനും യോഗ്യനായി
ആകാശസീമകൾ താഴെയും
ഭൂതലത്തിൻ മുകൾ പരപ്പതിലും.

പ്രത്യാശിച്ചീടാൻ വകയുണ്ട് നിശ്ചയം
ആകാശവും ഭൂമിയും നിർമ്മിച്ച
കർത്താധികർത്താനും
രാജാധിരാജനും

ലോകത്തിൻ രക്ഷകനാം
യേശു തൻ ആധിപത്യം
സ്‌ഥാപിതമാകുന്ന
നാളിതു സമീപമാണല്ലോ.

ആകയാൽ പുത്രത്വത്തിൻ
ആത്മാവുള്ളോരേ ഉണർന്നിടാം
കൂടിടാം ഒന്നായ് കൊടി ഉയർത്തിടാം
ശ്രീയേശുരാജനാം ലോകത്തിൻ തലവനായി….

-ADVERTISEMENT-

You might also like