ഫരീദാബാദ് മസിഹി മഹോത്സവത്തിന് അനുഗ്രഹീതസമാപ്തി

ഫരീദാബാദ്: ഹരിയാന സംസ്ഥാനത്തിലെ പ്രമുഖ ക്രൈസ്തവ സംഗമങ്ങളിൽ ഒന്നായ ഫരീദാബാദ് മസിഹി മഹോത്സവം-2019 ന് സംയുക്ത സഭായോഗത്തോടും കർത്തൃമേശയോടുംകൂടി അനുഗ്രഹീതസമാപ്തി.കഴിഞ്ഞ 4 ദിവസങ്ങളായി നടന്നു വന്നിരുന്ന മീറ്റീഗുംകളിൽ റവ.സുഖൈൻ മസിൽ, റവ. പോൾ മാത്യൂസ്, പാസ്റ്റർ. ജോസ് തോമസ് തുടങ്ങിയവർ വചനശുശ്രൂഷ നിർവഹിച്ചു.

ഞായറാഴ്ച നടന്ന ഗ്രേസ് ഗോസ്പൽ മിനിസ്ട്രിസ് സഭകളുടെ സംയുക്ത സഭായോഗത്തിന് ഡോ.പോൾ മാത്യൂസ് മുഖ്യസന്ദേശം നൽകി. ദൈവവചനത്തിൽ അധിഷ്ഠിതമായ ജീവിതത്തിന് നാം ഉടമകളായിത്തീരണം, വചനത്തിൽ നാം ഓരോ നിമിഷവും വളരണം. ദൈവഹിതം എന്തെന്ന് നാം തിരിച്ചറിയണമെന്നും അതിനനുസരിച്ച് കർത്താവിന്റെ വേലയിൽ നാം വർദ്ധിച്ചുവരണമെന്നും വിശ്വാസസമൂഹത്തെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ആയിരങ്ങൾ പങ്കെടുത്ത യോഗത്തിൽ നടന്ന വിശുദ്ധതിരുവത്താഴ ശുശ്രൂഷയ്ക്ക് പാ.അജി അഗസ്റ്റിൻ നേതൃത്വം നൽകി.പാസ്റ്റർ ബിജു പടവത്ത്, ഇവാ.പ്രെയ്സ്, ബ്രദർ. ജോബി തുടങ്ങിയവരോടൊപ്പം ഗ്രേസ് ഗോസ്പൽ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഈ ആത്മീയ സംഗമത്തിന്റെ ഔദ്യോഗിക മീഡിയ പാർട്ണറായി ക്രൈസ്തവ എഴുത്തുപുര പ്രവർത്തിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.