ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം നവംബർ 5 മുതൽ

കുമ്പനാട്: കേരളത്തിലെ സഭകളുടെ ആത്മീയ വളർച്ചയ്ക്കും സഭാപരിപാലനത്തിനായി ശുശ്രൂഷകരെ ശാക്തീകരിക്കുന്നതിന്റെയും ഭാഗമായി
ഐ.പി.സി കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ശുശ്രൂഷകാ സമ്മേളനം കേരളത്തിലെ വിവിധ സോണുകളിലായി നടക്കും. “ശുശ്രൂഷകളും കൃപാവരവും”എന്നതാണ് മുഖ്യ ചിന്താവിഷയം.
നവംബർ 5, 6 തിയതികളിൽ പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ശുശ്രൂഷകന്മാർക്കായി നിലമ്പൂർ എടക്കര ഐ.പി.സി ഹാളിലും, നവംബർ 12, 13 തിയതികളിൽ തൃശൂർ, എറണാകുളം ജില്ലകൾക്കായി പെരുമ്പാവൂരിനടുത്ത് കീഴില്ലം ഇവാഞ്ചലിക്കൽ റിട്രീറ്റ് സെന്ററിലും നവംബർ 19, 20 തിയതികളിൽ കോട്ടയം, ഇടുക്കി ജില്ലകൾക്കായി ഐ.പി.സി കോട്ടയം തിയോളജിക്കൽ സെമിനാരിയിലും നവംബർ 26, 27 തിയതികളിൽ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ശുശ്രൂഷകന്മാർക്കായി അടൂർ മർത്തോമാ യൂത്ത് സെന്ററിലും നടക്കും.

തിരുവനന്തപുരം ജില്ലയിലെ സഭാ ശുശ്രൂഷകന്മാർക്കായി ഡിസംബർ 5ന് വ്യാഴാഴ്ച കാട്ടാക്കടയിൽ നടക്കുന്ന ഐ.പി..സി സംസ്ഥാന കൺവൻഷനോടനുബന്ധിച്ച് വ്യാഴാഴ്ച പകൽ കൺവൻഷൻ പന്തലിൽ നടക്കും.

വചന ധ്യാനം, സഭയുടെ ഉപദേശവും അടിസ്ഥാന പ്രമാണവും, വിവിധ ശുശ്രൂഷകളും യോഗ്യതകളും, കൃപാവര ശുശ്രൂഷകളും സഭാ പരിപാലനവും എന്നിവയെക്കുറിച്ചുള്ള വിവിധ ക്ലാസ്സുകൾ, ഗ്രൂപ്പ് ചർച്ചകൾ, ജാഗരണ പ്രാർത്ഥന എന്നിവ നടക്കും. ഐ.പി.സിയിലെ
സീനിയർ ശുശ്രൂഷകന്മാർ ക്ലാസുകൾ നയിക്കും. അതാതുമണ്ഡലങ്ങളിലെ സ്റ്റേറ്റ് കൗൺസിലംഗങ്ങൾ ക്രമീകരണങ്ങൾ ഒരുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.