വെസ്റ്റ് ബംഗാൾ: ഐ.പി.സി സൺഡേ സ്കൂൾ അസോസിയേഷന്റെ പാഠപുസ്തകങ്ങൾ ബംഗാളി ഭാഷയിൽ വിവർത്തനം ചെയ്ത് പ്രകാശനം നിർവഹിച്ചു. ഐ.പി.സി സണ്ടെസ്കൂൾ അസോസിയേഷന്റെ അനുമതിയോടെ

ഐ.പി.സി. വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് കൗൺസിലും, ദോഹ ഐ.പി.സി മിഷൻ ബോർഡും സംയുക്തമയാണ് ഈ സംരംഭം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
Download Our Android App | iOS App
ഒക്ടോബർ 19-ന് ഐ.പി.സി മാൽഡ-ദിനാജ്പുർ ഡിസ്ട്രിക്റ്റുകളൂടെ രണ്ടാമത് കൺവെൻഷനിൽ സാം കെ. കുര്യന്റെ (ബെഥേൽ) അദ്ധ്യക്ഷതയിൽ നടന്ന പ്രത്യേക യോഗത്തിൽ ഒന്നാം ക്ലാസ്സിലേക്കുള്ള ബംഗാളി-ഇംഗ്ലീഷ് ദ്വിഭാഷാ പാഠപുസ്തകം ഐ.പി.സി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിന്നി പാറയിൽ ഐ.പി.സി ബംഗാൾ സൺഡേ സ്കൂൾ ഡയറക്ടർ സുവി. ജെയ്സൺ അഗസ്റ്റിന് നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു. തുടർന്ന് രണ്ടാം ക്ലാസ്സിലേക്കുള്ള ദ്വിഭാഷാ പാഠപുസ്തകം ദോഹ ഐ.പി.സി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ടി. മാത്യു ഐ.പി.സി ബംഗാൾ സൺഡേ സ്കൂൾ സെക്രട്ടറി സുവി. റയാൻ ആന്റിണിക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു. ഐ.പി.സി സണ്ടെസ്കൂൾ പുസ്തകങ്ങൾ ബംഗാളി ഭാഷയിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകിയ ഐ.പി.സി സണ്ടെസ്കൂൾ അസോസിയേഷൻ, കുമ്പനാട് ജനറൽ കമ്മിറ്റിക്കും നേതൃത്വത്തിനും ഐ.പി.സി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ്നുവേണ്ടി ജോ. സെക്രട്ടറി പാസ്റ്റർ ഷിജു മാത്യു നന്ദി അറിയിച്ചു.
അനേക നാളുകളിലെ പരിശ്രമത്തിന്റെയും പ്രാർത്ഥനയുടെയും ഫലമായി പൂർത്തീകരിക്കപ്പെട്ട ഈ സംരഭത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, ദോഹ ഐ.പി.സി മിഷൻ ബോർഡ് സെക്രട്ടറി സന്തോഷ് വടശ്ശേരിക്കര നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ദോഹ ഐ. പി. സിക്ക് വേണ്ടി മിഷൻ ബോർഡ് ട്രഷറർ സിബി മാത്യു, ക്രൈസ്തവ എഴുത്തുപുരക്കുവേണ്ടി ഷിനു കെ. ജോയി എന്നിവർ ആശംസകൾ അറിയിച്ചു.
മൂന്ന് മുതൽ അഞ്ചു വരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ വിവർത്തനവും പ്രസിദ്ധീകരണവും അടുത്ത രണ്ടു മാസങ്ങൾകൊണ്ട് പൂർത്തീകരിക്കുവാൻ കഴിയമെന്ന് പ്രസിദ്ധീകരണ വിഭാഗത്തിന് വേണ്ടീ പാസ്റ്റർ ടോമി തോമസ് അറിയിച്ചു.