മുംബൈ: സര്‍വീസ് ചാര്‍ജ് നല്‍കാതെ എത്രതവണ വേണമെങ്കിലും എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് പണമെടുക്കാം.
കാര്‍ഡ് ഉപയോഗിക്കാതെ യോനോ ആപ്പ് വഴിയാണ് സേവന നിരക്ക് നല്‍കാതെ പണമെടുക്കാന്‍ എസ്ബിഐ സൗകര്യമൊരുക്കിയിട്ടുള്ളത്.
തിരഞ്ഞെടുത്ത എടിഎമ്മുകളിലാണ് ഈ സൗകര്യമുള്ളത്.
ഒരു ദിവസം ഒരു അക്കൗണ്ടില്‍നിന്ന് പരമാവധി 20,000 രൂപ വരെ പിന്‍വലിക്കാം. ഒറ്റത്തവണ പരമാവധി പിന്‍വലിക്കാവുന്നത് 10,000 രൂപയുമാണ്.
കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി പണമെടുക്കാന്‍ പ്രതിമാസം നിശ്ചിതതവണയെ കഴിയൂ. എന്നാല്‍ ആപ്പ് ഉപയോഗിച്ച് എത്രതവണ വേണമെങ്കിലും സൗജന്യമായി പണം പിന്‍വലിക്കാം.
എങ്ങനെ എടിഎമ്മില്‍നിന്ന് പണമെടുക്കാം?
എസ്ബിഐയുടെ യോനോ ആപ്പോ വെബ്‌സൈറ്റോ ലോഗിന്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്.
തുടര്‍ന്ന് യോനോ ക്യാഷില്‍ ക്ലിക്ക് ചെയ്യുക.
എടിഎം ടാബില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള തുക എന്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിൽ ട്രാന്‍സാക്ഷന്‍ നമ്പർ ലഭിക്കും. നാലുമണിക്കൂര്‍വരെ ഇതിന് വാലിഡിറ്റി ഉണ്ടായിരിക്കും. നാലു മണിക്കൂര്‍ കഴിഞ്ഞാല്‍ വീണ്ടും ഈ രീതി പിന്തുടര്‍ന്ന് വീണ്ടും നമ്പർ എടുക്കാം. ഈ നമ്പർ ഉപയോഗിച്ച് പണം പിന്‍വലിക്കാം.
എടിഎം സ്‌ക്രീനിലുള്ള കാര്‍ഡ്‌ലെസ് ട്രാന്‍സാക്ഷനില്‍ വിരലമര്‍ത്തി യോനോ ക്യാഷ് എന്ന സ്ഥലത്ത് വിവരങ്ങള്‍ നല്‍കിയാല്‍മതി.
ആപ്പ് വഴി പണം പിന്‍വലിക്കാവുന്ന നിങ്ങളുടെ അടുത്തുള്ള എടിഎം കൗണ്ടറുകളും യോനോ വഴി കണ്ടെത്താം.