ഹോളി നൈറ്റ് നവംബർ 10 ന്

 

തിരുവനന്തപുരം: ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡിന്റെ പുത്രികാ സംഘടനയായ വൈ.പി.സി.എയുടെ ചെങ്കൽച്ചൂളയിൽ നിന്നുമുള്ള സഹോദരന്മാർ നേതൃത്വം നൽകുന്ന ക്രിസ്തീയ സംഗീത സന്ധ്യ ഹോളി നൈറ്റ്‌ നവംബർ 10 വൈകിട്ട് 4.30 ന് തിരുവനന്തപുരം പുത്തരികണ്ടത്ത് ഈ.കെ നായനാർ പാർക്കിൽ വെച്ചു നടത്തപ്പെടുന്നു. പാസ്റ്റർ എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ അരവിന്ദ് വിൻസെന്റ് ദൈവവചനം ശുശ്രൂഷിക്കും. ക്രിസ്തീയ സംഗീത ലോകത്ത് തനതായ ശൈലിയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ആത്മീയ കലാകാരൻ ഇമ്മാനുവേൽ ഹെന്ററിയും, എന്റെ ഉപനിധിയെ പോലെയുള്ള വരികളിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ കർണ്ണങ്ങളിൽ ആശ്വാസത്തിന്റെ ശ്രുതികൾ മീട്ടിയ അനിൽ അടൂരും, കിരൺ ടൈറ്റസ് എന്ന അനുഗ്രഹീത കലാകാരനും സംഗീത  സന്ധ്യയ്ക്ക് നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.