ബ്ലെസ്സ് പഞ്ചാബ് ഒക്ടോബർ 10 മുതൽ
പഞ്ചാബ്: സുജാൻപൂർ ഐ.പി.സി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10 മുതൽ 13 വരെ എല്ലാദിവസവും വൈകിട്ട് 6 മണിമുതൽ 9 മണി വരെ സുജാൻപൂർ ക്രിസ്ത്യൻ മിഷൻ കോമ്പൗണ്ടിൽ വച്ച് ബ്ലെസ് പഞ്ചാബ് നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധരായ സ്റ്റീഫൻ സുരേഷ്(കർണാടക), പാസ്റ്റർ ഷാജൻ ജോർജ്(കേരള), പാസ്റ്റർ ലിബീഷ് എബ്രഹാം(ഡൽഹി), പാസ്റ്റർ അഭിലാഷ് എബ്രഹാം(കേരള) എന്നീ ദൈവദാസന്മാർ ദൈവവചനം ശ്രുശ്രുഷിക്കും. ഐ.പി.സി സുജാൻപൂർ സഭാ ക്വയർ ആരാധനക്ക് നേതൃത്വം കൊടുക്കും. എല്ലാദിവസവും രാവിലെ 10 മണിമുതൽ ബൈബിൾ ക്ലാസ്സ് ഉണ്ടായിരിക്കും. പാസ്റ്റർ സുബീർ മസി നേതൃത്വം കൊടുക്കുന്ന കമ്മറ്റി ഇതിനുവേണ്ടി പ്രവർത്തിച്ചുവരുന്നു.