യു.പി.എഫ് യൂ.എ.ഇ ശുശ്രൂഷക കുടുംബ സംഗമം നാളെ ഷാർജയിൽ

ഷാർജ: യു.പി.എഫ് യു.എ.ഇയുടെ ആഭിമുഖ്യത്തിൽ യു.എ.ഇയിലുള്ള കർത്തൃദാസന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായി ആദ്യമായി സംഘടിപ്പിക്കുന്ന ഏകദിന കോൺഫറൻസ് നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് കോൺഫറൻസ് നടക്കും. മുഖ്യാതിഥിയായി റവ. ഡി. മോഹൻ (ചെന്നൈ), ഓൾ ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സൂപ്രണ്ട്‌ ശുശ്രൂഷകർക്കായുള്ള ക്ലാസുകൾ നയിക്കും.

യു.എ.ഇയിൽ ഇഥംപ്രദമായി നടത്തുന്ന ഈ ശുശ്രൂഷക കുടുംബ സമ്മേളനത്തിൽ യു.എ.ഇയിലുള്ള എല്ലാ പെന്തെക്കോസ്ത് സഭകളിലെയും ഭാഷാ വത്യാസമെന്യേ ദൈവദാസന്മാർക്ക് കുടുംബസമേതം പങ്കെടുക്കാം.

വിഷയം:
1) ഇടയപരിപാലനവും ശുശ്രൂഷയിലെ ധാർമീകതയും.
2) കർത്തൃദാസന്മാർ നേരിടുന്ന വെല്ലുവിളികളും അവയുടെ പരിഹാര നിർദ്ദേശങ്ങളും.
3) ശുശ്രൂഷകനും കുടുംബവും.

1982 -ൽ ആരംഭിച്ച യു.പി.എഫ്, യു.എ.ഇ- യിലെ പെന്തെക്കോസ്ത് സഭകളുടെ ഏറ്റവും വലിയ ഐക്യ കൂട്ടായ്മയാണ്. നിലവിൽ യു.എ.ഇയിലെ എല്ലാ എമിരേറ്റുകളിലുമായി 64 അംഗത്വ സഭകളുണ്ട്.

ക്രൈസ്തവ എഴുത്തുപുര ഈ കോൺഫറെൻസിന്റ മീഡിയ പാർട്ണറായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പ്രസിഡൻറ് പാസ്റ്റർ ദിലു ജോൺ 050 – 4957964; വൈസ് പ്രസിഡൻറ് പാസ്റ്റർ ജോൺ മാത്യു 050 – 5675310; സെക്രട്ടറി തോമസ് മാത്യു 050 – 45 34 093. ട്രഷറർ കെ. ജോഷ്വ 050 – 383913

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.