ഏകദിന ഉപവാസ പ്രാർത്ഥന

എ.ജി വടകര സെക്ഷന്റെ ആഭിമുഖ്യത്തിൽ അസംബ്ലീസ് ഓഫ് സിയോൻ ഇൻറർനാഷണൽ മിനിസ്ട്രി ഒരുക്കുന്ന ഏകദിന ഉപവാസ പ്രാർത്ഥന 2019 ഒക്ടോബർ 25 രാവിലെ 10 മുതൽ പെരുവണ്ണാമുഴി ഏ.ജി ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.

post watermark60x60

വടകര സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സുനിൽ പി തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ ജോസഫ് മാത്യു പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും ഈ കാലഘട്ടങ്ങളിൽ ദൈവജനവും, സഭയും ഉണർന്ന് പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  ഡോ. അലക്സ് പടയാറ്റിൽ സംസാരിക്കുകയും ചെയ്യും.

ഈ മീറ്റിങ്ങിലേക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

-ADVERTISEMENT-

You might also like