ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ താലന്ത് പരിശോധനയിൽ കാർത്തികപ്പള്ളി ഗില്ഗാൽ സണ്ടേസ്കൂൾ ഓവറോൾ ചാമ്പ്യൻ

അനിൽ കാർത്തികപ്പള്ളി

കാർത്തികപ്പള്ളി: ഒക്ടോബർ 2ന് നടന്ന താലന്ത് പരിശോധന സെന്റർ സീനിയർ മിനിസ്റ്റർ പാസ്റ്റർ എൻ സ്റ്റീഫൻ ഉത്‌ഘാടനം ചെയ്തു. സെന്റർ സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ തോമസ് ചാണ്ടി അധ്യക്ഷത വഹിച്ചു. ഇരുന്നൂറിൽ അധികം സണ്ടേസ്കൂൾ കുട്ടികളും അധ്യാപകരും തങ്ങളുടെ താലന്തുകൾ പ്രകടിപ്പിച്ചു. 138 പോയിന്റുകൾ നേടി ഒന്നാമതെത്തിയ കാർത്തികപ്പള്ളി ഗില്ഗാൽ സണ്ടേസ്കൂൾ, ത്രേസ്സ്യാമ്മ ജെയിംസ് മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിക്കും മുല്ലത്താനത്തു പാപ്പച്ചൻ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിക്കും അർഹത നേടി. 72പോയിന്റുകൾ നേടി കണ്ണമംഗലം ബെഥേൽ സണ്ടേസ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാർത്തികപ്പള്ളി ഗില്ഗാൽ സണ്ടേസ്കൂൾ അംഗം സിസ്റ്റർ മെറിൻ വി. നൈനാൻ 18 പോയിന്റുകൾ നേടി വ്യക്തിഗത ചാമ്പ്യൻ ആയി. നാല് വേദികളിലായി ആറു വിധികർത്താക്കൾ താലന്ത് പരിശോധന നിയന്ത്രിച്ചു. സംസ്ഥാന സണ്ടേസ്കൂൾ അസോസിയേഷന്റെ നിബന്ധനകൾ അനുസരിച്ച് നടത്തപ്പെട്ട താലന്തു പരിശോധന ചിട്ടയായ ക്രമീകരണങ്ങളാൽ ശ്രദ്ധേയമായി.
ആലപ്പുഴ മേഖല സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ തോമസ് കുര്യൻ, സെന്റർ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ, ജോയിന്റ് സെക്രട്ടറി സൈമൺ തോമസ് എന്നിവർ സന്നിഹിതരായിരുന്നു. പാസ്റ്റർ പി ബി സൈമൺ, പാസ്റ്റർ തോമസ് ബാബു,പാസ്റ്റർ മാത്യു എബ്രഹാം, പാസ്റ്റർ ഐസക് ജോൺ ഇവാ. സാബു തോമസ് തുടങ്ങിയവർ താലന്തു പരിശോധന യുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.