സെമിനാറും 39-മത് വാർഷിക ക്യാമ്പും

കുമ്പനാട്: ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാർത്ഥികളുടെയും മുതിർന്നവരുടെയും ആത്മീകസംഗമമായ ഐ.സി.പി.എഫ് വാർഷിക ക്യാമ്പ്  ഒക്ടോബർ 5 ശനിയാഴ്ച രാവിലെ 10 മുതൽ 7 തിങ്കളാഴ്ച രാത്രി 10 വരെ മുട്ടുമൺ മൗണ്ട് ഒലീവ് കൗൺസിലിംഗ് സെന്ററിൽ നടക്കും. മുന്തിരിവള്ളിയും കൊമ്പുകളും(യോഹ.15:5) എന്നതാണ് ചിന്താവിഷയം.

കർത്തൃദാസന്മാരായ ജോ തോമസ് ഏബ്രഹാം, സിംജൻ സി. ജേക്കബ് എന്നിവരും ഐ.സി.പി.എഫ് ലീഡേഴ്സും സെഷനുകൾ നയിക്കുന്നു. 15 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് 500 രൂപയും മുതിർന്നവർക്ക് 1000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ഒക്ടോബർ 5 ശനിയാഴ്ച 02:30 മുതൽ 04:00 വരെ ബ്രദർ. അനിൽകുമാർ അയ്യപ്പൻ (സാക്ഷി അപ്പോളജറ്റിക്സ്) നയിക്കുന്ന സെമിനാറിൽ സ്വതന്ത്ര ചിന്ത, ശാസ്ത്രവാദം, പ്രണയ മതപരിവർത്തനം തുടങ്ങിയ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

സെമിനാറിൽ മാതാപിതാക്കൾക്കും യുവജനങ്ങൾക്കും ശുശ്രൂഷകർക്കും തത്പരരായ മറ്റു മുതിർന്നവർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.