ചർച്ച് ഓഫ് ഗോഡ് യു.എ.ഇ ജനറൽ കൺവൻഷന് ഇന്ന് വൈകിട്ട് ഷാർജയിൽ തുടക്കമാകും

ദുബായ്: ചർച്ച് ഓഫ് ഗോഡ് യു.എ.ഇയുടെ ഈ വർഷത്തെ ജനറൽ കൺവൻഷൻ ഇന്ന് മുതൽ പതിനൊന്നാം തീയതി വരെ യു.എ.ഇയിലെ വിവിധ എമിറേറ്റുസുകളിൽ നടക്കും. യു.എ.ഇ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസിയർ റവ. ഡോ. കെ.ഓ. മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ റെജി ശാസ്താംകോട്ട ഈ വർഷത്തെ കൺവൻഷനിൽ ദൈവവചനം ശുശ്രൂഷിക്കുന്നു. ചർച്ച് ഓഫ് ഗോഡ് നാഷണൽ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും. നാഷണൽ സെക്രട്ടറി പാസ്റ്റർ ജോസ് മല്ലശേരി, നാഷണൽ ട്രഷറര്‍ പാസ്റ്റർ സാം അടൂർ, നാഷണൽ ജോയിൻ സെക്രട്ടറി പാസ്റ്റർ ജോൺ മാത്യു, നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു. ക്രൈസ്തവ എഴുത്തുപുര മീഡിയ പാർട്ണർ ആയി പ്രവർത്തിന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക: 056 8417673, 055 1014147, 055 8702732

post watermark60x60

കൺവൻഷൻ നടക്കുന്ന സ്ഥലവും തീയതികളും ചുവടെ:

November 5 & 6 – 7.30 pm to 10 pm
Worship Centre, Sharjah.
November 7 – 7.30 pm to 10 pm
Indian Association, Nakheel, Ras Al Khaimah.
November 8 – 6 pm to 8.30 pm
Christ Church, Jebel Ali, Dubai.
November 9 & 10 – 7.30 pm to 10 pm
Oasis Worship Centre, Al Ain
November 11 – 7.30 pm to 10 pm
Brethren Church, Musaffah, Abu Dhabi

Download Our Android App | iOS App

-ADVERTISEMENT-

You might also like