പി വൈ പി എ ആലപ്പുഴ വെസ്റ്റ് സെന്റർ പ്രവർത്തന ഉത്ഘാടനം ഇന്ന്‌ കിഴക്കിന്റെ വെനീസിൽ

ആലപ്പുഴ : ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ 2019-2022 പ്രവർത്തന വർഷത്തെ ഉത്ഘാടനം ഇന്ന്‌  ഉച്ചയ്ക്ക് 02:30 മുതൽ 05:30 വരെ ആലപ്പുഴ എബനേസർ സഭയിൽ വെച്ച് നടത്തപ്പെടും.
സെന്റർ ശുശ്രുഷകൻ പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ സി. ജോർജ് മാത്യു അബുദാബി മുഖ്യ അഥിതിയായിരിക്കും. പി വൈ പി എ സംസ്ഥാന സെക്രട്ടറി ഇവാ ഷിബിൻ ജി. ശാമുവേൽ മുഖ്യ സന്ദേശം നൽകും.
ഡോ. ബ്ലെസ്സൺ മേമനയുടെ നേതൃത്വത്തിൽ സംഗീത ശുശ്രുക്ഷ നടത്തപ്പെടും.
പ്രവർത്തന വർഷത്തിൽ മുൻ വര്ഷങ്ങളിലെ പോലെ തന്നെ വിപുലമായ പദ്ധതികൾ നടപ്പിൽ വരുത്തും. സുവിശേഷ പ്രവർത്തനങ്ങൾ കൂടാതെ രക്ത ദാനം, അവയവദാന സമ്മതപത്രം, ആദിവാസി മേഖലകളിൽ മെഡിക്കൽ ക്യാമ്പ്, പാസ്റ്റർമാർക്ക് ഡിജിറ്റൽ ക്യാമ്പയിൻ, സഹോദരിമാർക്ക് സേഫ്റ്റി ട്രെയിനിങ് പ്രോഗ്രാം, കരിയർ ഗൈഡൻസ്, ഭൂമിക്ക് ഒരു കുട പദ്ധതിയുടെ ഭാഗമായി വൃക്ഷതൈ നടീൽ പദ്ധതി, വിദ്യാഭ്യാസ സഹായം, മെറിറ്റ് അവാർഡ് തുടങ്ങിയ പദ്ധതികൾ ക്രമീകരിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.