ഐ.പി.സി വേങ്ങൂർ സെന്റർ പുത്രികാ സംഘടനകൾ നയിക്കുന്ന ഓണവാര ക്യാമ്പ്

പൂയപ്പള്ളി: ഐ.പി.സി വേങ്ങൂർ സെന്റർ പി.വൈ.പി.എ, സൺഡേസ്കൂൾ, സോദരി സമാജം എന്നീ പുത്രിക സംഘടനകളുടെ സംയുക്ത ഓണവാര ക്യാമ്പ് സെപ്റ്റംബർ 9, 10 തീയതികളിൽ പൂയപ്പള്ളി ബഥേൽ വർഷിപ്പ് സെന്ററിൽ നടക്കും. സുവി. വിൽസൺ ശാമുവേലിന്റെ അദ്ധ്യക്ഷതയിൽ ജെയിംസ് ജോർജ് വേങ്ങൂർ ഉദ്ഘാടനം ചെയുന്ന ക്യാമ്പിൽ പാസ്റ്റർമാരായ പ്രിൻസ് റാന്നി, ഷിബിൻ സാമുവേൽ, ലൈജു ജോർജ് കുന്നത്ത് , ജെഫി യോഹന്നാൻ, ഡോ. രാജീവ്‌ എം. തോമസ്, ബിൻസി ജെഫി എന്നിവർ വിവിധ സെക്ഷനുകളിൽ സംസാരിക്കും.
വിജ്ഞാനപ്രദമായ ക്ലാസ്സുകൾ, കൗൺസിലിംഗ്, കലാമത്സരങ്ങൾ, ചോദ്യോത്തരവേള, കിഡ്സ്‌ സെക്ഷൻ, തുടങ്ങിയ പ്രോഗ്രാമുകൾ ക്യാമ്പിന്റെ പ്രത്യേകതയാണ്. പ്രിനു സംഗീത ശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർമാരായ മനോജ്‌ കുഴിക്കാലാ, ജോൺസൺ ജെ., പാസ്റ്റർ ഇസ്മായിൽ, ലിജോ രാജു, ഡി. ജോൺകുട്ടി, കുഞ്ഞമ്മ ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like