പ്രളയത്തിനിടയിൽ വ്യാജ വീഡിയോ; ക്രിസ്ത്യാനികൾക്കെതിരെ നുണപ്രചരണവുമായി വർഗീയവാദികൾ

വെൺമണി: മാവേലിക്കര ഈസ്റ്റ് സെന്ററിൽ പാസ്റ്റേഴ്സ് മീറ്റിങ്ങിനു വന്ന ചില ദൈവദാസന്മാർ വെൺമണിയിൽ രണ്ടു കാറുകളായി സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ സമീപത്തുള്ള ഒരു വ്യക്തി ദൈവദാസന്മാരുടെ അനുവാദം കൂടാതെ അവരുടെ വീഡിയോ എടുക്കുകയും സമൂഹ മാധ്യമങ്ങളിൽ കൂടെ മതപരിവർത്തനം നടത്തുന്നു എന്ന വാജ്യ വാർത്ത സൃഷ്ട്ടിച്ചു പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ആ വീഡിയോയിൽ പറയുന്നപോലെ 30 കറുകളോ എൺപത് പേരോ അവിടില്ലായിരുന്നു. വെറും രണ്ടു കാറും ഇരു കാറുകളിലുമായി ആറ് പേരും മാത്രമാണ് അവിടെ ഉണ്ടായിരുന്നത് . ഇവർ സഭയുടെ മീറ്റിംഗിന് വന്നവർ ആയിരുന്നു. ഇവർ പ്രചരിപ്പിക്കുന്ന വിഡിയോയിൽ ആരും പ്രതിഷേധിക്കുന്നതായോ, അവിടെ എന്തെങ്കിലും പ്രശ്നം ഉള്ളതായി ഒന്നും കാണുവാനും കഴിയുന്നില്ല. ആരോ മൊബൈലിൽ എടുത്ത വീഡിയോ വച്ചാണ് ഇപ്പോൾ പുതിയ കഥയുമായി ഇവർ ഇറങ്ങിയിരിക്കുന്നത്.

ഈ സമയത്തെങ്കിലും വർഗീയ ചുവയുള്ള സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന തെറ്റായ പ്രചാരണങ്ങൾ നടത്താതിരിക്കുക. സാമൂഹ്യമാധ്യമണങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ചുവടെ: https://facebook.com/story.php?story_fbid=1801099673369405&id=100004081684237

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.