കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; വീടുകളിലും കടകളിലും വെള്ളം കയറുന്നു
ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. മഴ കുറഞ്ഞെങ്കിലും കിഴക്കന്‍ മേഖലകളില്‍നിന്നു വെള്ളത്തിന്റെ വരവ് വര്‍ധിച്ചതോടെയാണ് വെള്ളം കയറാന്‍ ആരംഭിച്ചത്.
ഇടറോഡുകളില്‍ ഒരടിയോളം വെള്ളംപൊങ്ങി. ഇപ്പോള്‍ നെല്‍കൃഷിയുള്ള പാടശേഖരങ്ങളോടു ചേര്‍ന്നുള്ള വീടുകളിലൊഴികെ വെള്ളം കയറിത്തുടങ്ങി. കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നു.
ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പൂവം, പള്ളിക്കുട്ടുമ്മയ്ക്കും ഒന്നാംകരയ്ക്കും ഇടയില്‍, മങ്കൊമ്പ്, മാന്പുഴക്കരി തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിലാണ്. കിടങ്ങറ ചക്കുളത്തുകാവ് റോഡില്‍ പലയിടവും വെള്ളത്തിലാണ്.