കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; വീടുകളിലും ക​ട​ക​ളി​ലും വെ​ള്ളം ക​യ​റു​ന്നു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍​നി​ന്നു വെ​ള്ള​ത്തി​ന്‍റെ വ​ര​വ് വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് വെ​ള്ളം ക​യ​റാ​ന്‍ ആ​രം​ഭി​ച്ച​ത്.

ഇ​ട​റോ​ഡു​ക​ളി​ല്‍ ഒ​ര​ടി​യോ​ളം വെ​ള്ളം​പൊ​ങ്ങി. ഇ​പ്പോ​ള്‍ നെ​ല്‍​കൃ​ഷി​യു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളോ​ടു ചേ​ര്‍​ന്നു​ള്ള വീ​ടു​ക​ളി​ലൊ​ഴി​കെ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റു​ന്നു.

ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ല്‍ പൂ​വം, പ​ള്ളി​ക്കു​ട്ടു​മ്മ​യ്ക്കും ഒ​ന്നാം​ക​ര​യ്ക്കും ഇ​ട​യി​ല്‍, മങ്കൊമ്പ്, മാ​ന്പു​ഴ​ക്ക​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ലാ​ണ്. കി​ട​ങ്ങ​റ ച​ക്കു​ള​ത്തു​കാ​വ് റോ​ഡി​ല്‍ പലയിടവും വെ​ള്ള​ത്തി​ലാ​ണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.