അഹമ്മദാബാദ് ആകാശ ദുരന്തം, ദു:ഖം രേഖപ്പെടുത്തി പി.സി.ഐ നാഷണൽ കമ്മിറ്റി

തിരുവല്ല: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ആകാശ ദുരന്തം അത്യന്തം വേദനാജനകമാണെന്നും പുല്ലാട് സ്വദേശി രഞ്ജിതയുടെ വിയോഗം മലയാള നാടിനെ ഏറെ ദു:ഖത്തിലാഴ്ത്തിയെന്നും
പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ കമ്മിറ്റി. അപകടത്തിൽ ഉറ്റവർ നഷ്ടപ്പെവരുടെ വേദനയിൽ ദൈവം ആശ്വാസം പകരുന്നതിനായും ദുരന്തത്തിനിരയാവരുടെ വേഗത്തിലുള്ള സൗഖ്യത്തിനായും ഇന്ന് തിരുവല്ലയിൽ ചേർന്ന യോഗം പ്രത്യേക പ്രാർത്ഥന നടത്തി. രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി നാഷണൽ കമ്മിറ്റി അറിയിച്ചു. എയർ ഇന്ത്യ ഫ്ളൈറ്റ് A 171 തകർന്ന് യാത്രക്കാരും ജീവനക്കാരും മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടെ 265ൽ അധികം പേരുടെ ജീവനാണ് നഷ്ടമായത്. ഈ ദുരന്തം ഉളവാക്കിയ പ്രതിസന്ധി തരണം ചെയ്യുവാൻ അധികാരികൾക്ക് കഴിയട്ടെയെന്നും അപകടകാരണം കണ്ടെത്തി അത് ആവർത്തിക്കാതിരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സർക്കാരിന് സാധിക്കട്ടെയെന്നും അനുശോചന സന്ദേശത്തിൽ സെക്രട്ടറി ജോജി ഐപ്പ് മാത്യുസ് പ്രസ്താവിച്ചു. പ്രസിഡണ്ട് പാസ്റ്റർ ജെ ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ ട്രഷറാർ ജിനു വർഗീസ് നാഷണൽ കോർഡിനേറ്റർ അജി കുളങ്ങര, വൈസ് പ്രസിഡണ്ടുമാരായ പാസ്റ്റർ വൈ.യോഹന്നാൻ ജയ്പൂര്, സാം ഏബ്രഹാം കലമണ്ണിൽ, പാസ്റ്റർ ഫിലിപ് ഏബ്രഹാം സെക്രട്ടറിമാരയ ബിജു വർഗീസ്, ബെന്നി കൊച്ചുവടക്കേൽ, പാസ്റ്റർ ലിജോ കെ.ജോസഫ്, പാസ്റ്റർ റോയ്സൺ ജോണി ഡിപ്പാർട്മെന്റ് കൺവീനർമാരായ പാസ്റ്റർ എം.കെ.കരുണാകരൻ പി.ഡി.വർഗീസ് ചെന്നൈ ബ്ലസിൻ ജോൺ മലയിൽ തുടങ്ങിയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ അനുശോചനം അറിയിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading