ഐ.പി.സിയുടെ എഫ്.സി.ആർ.എ അക്കൗണ്ട് നഷ്ടപ്പെട്ടു; ക്രിസ്തീയ സംഘടനകൾ പ്രതിസന്ധിയിൽ; ദൈവജനം പ്രാർത്ഥിക്കുക

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഫോറിൻ കറൻസി റെഗുലേറ്ററി ആക്ട്) എഫ്.സി.ആർ.എ അക്കൗണ്ട് മരവിപ്പിച്ചു. ഇന്നലെ രാവിലെയാണ് ബാങ്കിൽ നിന്ന് ഐ.പി.സിയുടെ നേതൃത്വത്തിന് ഇതിനെപ്പറ്റി അറിയിപ്പ്‌ ലഭിച്ചത്. അക്കൗണ്ട് മരവിപ്പിക്കുമ്പോൾ അക്കൗണ്ടിൽ ഉണ്ടായിരുന്ന 58 ലക്ഷം രൂപയിൽ നിന്നും കേന്ദ്ര സർക്കാർ 43 ലക്ഷം രൂപ പിഴ ചുമത്തിയതായും വിവരം ലഭിക്കുന്നു.

post watermark60x60

ഇന്ത്യയിലെ പ്രധാന സഭകളിലൊന്നായ ഐ.പി.സിയുടെ സുവിശേഷ പ്രവർത്തനങ്ങളെ സാരമായി തന്നെ ഈ നടപടി ബാധിക്കും. കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും വളരെ ആശങ്കയോടെയാണ് സഭാംഗങ്ങൾ ഈ വിഷയത്തെ നോക്കി കാണുന്നത്.

ഐ.പി.സി ഉൾപ്പടെ നാല്പത്തിയെട്ടോളം ക്രിസ്ത്യൻ സംഘടനകളുടെ വിദേശപണം സ്വീകരിക്കാനുള്ള ലൈസൻസാണ് സമീപകാലത്ത് നഷ്ടമായിട്ടുള്ളത്. ഇന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങളെ ഓർത്ത് ജനം പ്രാർത്ഥിക്കേണ്ട സമയമാണിത്.

-ADVERTISEMENT-

You might also like