യു.പി.എഫ് സമ്മേളനം നടത്തി

ഫുജൈറ: യു.എ.ഇയിലെ ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ യോഗം ഫുജൈറ അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ നടത്തി.

പാസ്റ്റർ ഷാജി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡഗ്ളസ് ജോസഫ് റിപ്പോർട്ട് അവതരണവും, സീനിയർ ഐ.പി.സി ശ്രുശ്രുഷകൻ പാസ്റ്റർ തോമസ്സുകുട്ടി വചന ശ്രുശ്രുഷയും നടത്തി. പ്രെയിസ് ആൻഡ് വർഷിപ്പിന് പാസ്റ്റർ രാജേഷ് വക്കം നേതൃത്വം നൽകി. വേനലവധിക്കാലത്തു കുട്ടികൾക്കായി ഓഗസ്റ്റ് 24ാം തീയതി വി.ബി.എസ് ആൻഡ് യൂത്ത് റിട്രീറ്റ് 2019 ഐ.സി.പി.എഫ് സഹകരണത്തോടെ നടത്താൻ തീരുമാനിച്ചു. വി.ബി.എസ്സ് ആൻഡ് യൂത്ത് റിട്രീറ്റ് കോ ഓർഡിനേറ്ററായി ജെസ്സി ജോൺസനെ തിരെഞ്ഞെടുത്തു. പുന:സംഘടിപ്പിച്ച യു.പി.എഫ് എക്സിക്യൂട്ടിവിലേക്ക് അജിത്തിനെ ഓഡിറ്ററായി നിയോഗിച്ചു.

യു.പി.എഫ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് കെ. ഈപ്പൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ പാസ്റ്റർ തോമസുകുട്ടി, പാസ്റ്റർ ഷാജി അലക്സാണ്ടർ, പാസ്റ്റർ രാജേഷ് വക്കം, വിനയൻ, ലാലു പോൾ, സാജു തോമസ്, ജോൺസൻ ഫിലിപ്പ്, ജെസ്സി ജോൺസൻ, അജിത്, ഐ.സി.എഫ് പ്രവർത്തകരായ ഷിബിൻ തോമസ്, സുജിത് സജി, ലിജിത് സജി, നിക്സൺ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.