ലേഖനം: “നിഗളം” എന്ന മാരകരോഗാണു | ദീന ജെയിംസ്‌, ആഗ്ര

മനുഷ്യസമൂഹത്തിൽ അതിവേഗത്തിൽ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗാണുവാണ് നിഗളം. നമുക്കുചുറ്റും ഒന്നു കണ്ണോടിച്ചു നോക്കിക്കേ, നിഗളത്തിന്റെ ഉച്ചകോടിയിൽ എത്തിനിൽക്കുന്ന ഒരു കൂട്ടത്തെ കാണുവാൻ കഴിയും. ആത്മീകരെന്നു അഭിമാനിക്കുന്നവരിൽ അതിത്തിരി കൂടുതലും… പ്രായവ്യത്യാസം കൂടാതെ, ആൺപെൺ വിവേചനം ഇല്ലാതെ ഈ രോഗാണു മനുഷ്യനെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ആത്മീകലോകത്തിൽ നക്ഷത്രങ്ങൾ പോലെ തിളങ്ങിനിന്നിരുന്ന പലരും പെട്ടൊന്നൊരുനിമിഷം കൊണ്ട് ഈ രോഗാണുവിന്റെ പിടിയിൽ അമരുന്നു. ഇതിന്റെ പരിണിതഫലമോ, അധപതനവും… ആത്മീകതയും ശുശ്രുഷയും ഒക്കെ തകർന്നു പോകുന്ന ഒരു പ്രതിഭാസം.ഇതിനെ പ്രതിരോധിക്കുവാൻ പ്രാർഥന ജീവിതവും വചന ധ്യാനവും കൊണ്ടുമാത്രമേ സാധിക്കു. പിതാക്കന്മാർകാണിച്ചുതന്നആത്മീയതയുടെകാൽചുവടുകൾ പിന്തുടർന്ന തലമുറ!!വിശ്വാസത്തിനും വിശ്വാസസത്യങ്ങൾക്കും വേണ്ടി ലോകസുഖങ്ങൾ ത്യജിച്ച പിതാക്കന്മാരെ അനുഗമിച്ചു, അവരോടുള്ള ദൈവിക വാഗ്ദത്തനിവർത്തിയായ അനുഗ്രഹങ്ങളും നന്മകളും പ്രാപിച്ച പുത്തൻതലമുറ!!!അവരിൽ പലരും ഇന്ന് ഈ രോഗാണുവിന് അടിമകൾ ആയികൊണ്ടിരിക്കുന്നു. സകലത്തിനും കാരണഭൂതനായ കർത്താവിനെ മറന്നു സ്വയം ഉയരുകയും മറ്റുള്ളവരെ ഉയർത്തുകയും ചെയുക എന്നതാണ് ഇന്നത്തെ ഒരു “ട്രെൻഡ് “. ഒരുനിമിഷം തിരിഞ്ഞു ചിന്തിക്കൂ… ഞാൻ, എന്റെ കഴിവ്, എന്റെത്, എന്ന് മാത്രം ചിന്തിക്കുന്ന ഒരു തലമുറ. അവരിലേയ്ക്ക് ഒരു പഴുതു നോക്കിയിരിക്കുന്ന ഈ രോഗാണു ശക്തിയോടെ പ്രവേശിക്കുന്നു. സ്വയം നാം ഒന്നു വിലയിരുത്തൽ നടത്തി നോക്കു, നമ്മിൽ ലേശം പോലും ഈ രോഗാണു കടക്കാത്തവിധം അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയാണ്. അതെ, പൗലോസ്‌ പറയുന്നു: ലഭിച്ചതല്ലാതെ നിനക്ക് എന്തുള്ളു ?ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നത് എന്ത്? (1കോരി :4:7) നാം അനുഭവിക്കുന്ന നന്മകളും നമുക്കുള്ള കഴിവുകളും, ഉയരത്തിൽ നിന്നുള്ള ദാനം മാത്രമാണ്. അതിന്റെ മറവിൽ നമ്മുടെ സ്വയം ഉയരുവാൻ നാം ഏതുമില്ല എന്ന് വ്യക്തമായ ഉറപ്പുള്ള ഒരു ഭക്തനെ ഈ രോഗാണുവിന്‌ കിഴ്പെടുത്തുവാൻ സാധിക്കുകയില്ല. അനേക വ്യക്തികൾ നമുക്ക് ചുറ്റും ഈ രോഗാണു കയറിയത് മൂലം നഷ്ടമായിക്കൊണ്ടിരിക്കുന്നു. ദൈവവചനത്തിലും നിഗളം മൂലം തകർന്നു പോയവരെ കാണുവാൻ കഴിയും. നെബൂഖദ്നേസർ രാജാവ് :നിഗളത്തിന്റ, സ്വയപ്രശംസയുടെ വാക്കുകൾ അവന്റെ വായിൽ ഇരിക്കുമ്പോൾ തന്നെ അധപതനം സംഭവിച്ചു. (ദാനി :4:30, 31) ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ പറയുന്നു: നാശത്തിനു മുൻപേ ഗർവം, വീഴ്ചയ്ക്ക് മുൻപേ ഉന്നത ഭാവം(സദൃ:16:18)ഈ നിഗളവും ഉന്നതഭാവവും നമ്മെകൊണ്ടെത്തിക്കുന്നത് നാശത്തിൽ ആണ്. ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്ക് കൃപ നല്കുകയും ചെയുന്നു. (യാക്കോ 4:6)നിഗളമുള്ളവരോട് ദൈവവും അകന്നു നിൽക്കും. ദൈവം ഇല്ലാത്ത ജീവിതം… അതിന്റെ ഘോരത്വം ഭയങ്കരമായിരിക്കും… ഉന്നതഭാവവും നിഗളഹൃദയവുമുള്ളവനെ ഞാൻ സഹിക്കയില്ല (സങ്കി 101:5)ദൈവം പോലുഒരവസ്ഥയാണ് ഈ രോഗാണു നമ്മിൽ പടർന്നുപിടിച്ചാൽ… ഈ യുഗത്തിൽ അതിശക്തിയോടെനിഗളത്തിന്റ രോഗാണു അനേകരിൽ കയറി നാശത്തിൽ ചെന്നെത്തിക്കൊണ്ടിരിക്കുമ്പോൾ സ്വയം നാം ഓരോരുത്തരും സൂക്ഷികേണ്ടത് അത്യന്താപേഷിതമാണ്. നമുക്ക് ലഭിച്ച ദൈവ കൃപ നഷ്ടമാകാതെ അതിനെ കാത്തുസൂക്ഷിക്കുന്നവരായിരിക്കാം….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.