പി.വൈ.പി.എ പാലക്കാട്‌ ജില്ലയിൽ ₹92,000/- രൂപയുടെ സഹായം വിതരണം ചെയ്തു

കുമ്പനാട്: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഐ.പി.സി മിഡ്‌വെസ്റ് റീജിയൻ, ഐ.പി.സി മിഡ്‌വെസ്റ് റീജിയൻ പി. വൈ.പി.എ, ഐ.പി.സി എബനേസർ ലേക്ക്ലാൻഡ് സഭാ തുടങ്ങിയ വിവിധ സഭകളുടെയും, വ്യക്തിപരമായി നൽകിയ സംഭാവനകൾ (ഐ.പി.സി ജനറൽ കൗൺസിൽ ഓഫീസ് വഴി സംസ്ഥാന പി.വൈ.പി.എയ്ക്ക് നൽകിയ തുക) ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ ജില്ലാ /സോൺ തലങ്ങളിൽ വിതരണം ചെയ്തു കഴിഞ്ഞു. അതിൻപ്രകാരം ഇന്നലെ പാലക്കാട്‌ ജില്ലയിൽ ₹ 77,000/- രൂപയുടെ സാമ്പത്തീക സഹായ വിതരണം നടത്തി. പ്രളയകാലത്ത് ദുരിതമനുഭവിച്ച പാലക്കാട് ജില്ലയിലെ പതിനൊന്ന് കുടുംബങ്ങൾക്ക്/സഭകൾക്ക് ഇടകാലത്ത് നൽകിയ തുകയും കൂടെ ചേർത്ത് ആകെ ₹92,000/- സംസ്ഥാന പി.വൈ.പി.എ വഴി വിതരണം ചെയ്തു.

ഇന്നലെ പാലക്കാട് ലൈറ്റ് ഹൗസ് വർഷിപ്പ് സെൻററിൽ വെച്ച് നടന്ന മീറ്റിംഗിൽ പാലക്കാട്‌ പി.വൈ.പി.എ സോണൽ പ്രസിഡന്റും ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവുമായ പാസ്റ്റർ ജയിംസ് വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ പ്രതിഷ് ജോസഫ് സ്വാഗതം പ്രസംഗം നടത്തി. പാസ്റ്റർ വി.പി ഷിജു, പാസ്റ്റർ ഷൈജു മാത്യു, എബ്രഹാം വടക്കേത്ത്(ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം), ഫിന്നി ജോൺ, പാസ്റ്റർ സതീഷ്, വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.

ആലപ്പുഴ, എറണാകുളം & നോർത്ത് മലബാർ ജില്ലകൾക്കുള്ള സഹായ വിതരണം ആഗസ്റ്റ് മാസത്തിൽ പൂർത്തിയാകുന്നതോടെ ചരിത്രം പ്രധാനമായ നേട്ടം സംസ്ഥാന പി.വൈ.പി.എയ്ക്ക് കൈവരിക്കുവാൻ സാധിക്കും. അതിന് വേണ്ടി മുഖാന്തിരമായ അമേരിക്കൻ മലയാളി സഭകളോടും വ്യക്തികളോടും പി.വൈ.പി.എ നേതൃത്വം നന്ദി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.