ദുബായ് – ഷാര്‍ജ റൂട്ടിലെ ഗതാഗതക്കുരുക്കു കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഫെറി സര്‍വീസ് പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: ദുബായില്‍ നിന്നും ഷാര്‍ജയിലേയ്ക്ക് കടത്തുബോട്ട് (ഫെറി) സേവനം ആരംഭിച്ചു. ദുബായ് അല്‍ ഗുബൈ മറൈന്‍ സ്റ്റേഷന്‍ മുതല്‍ ഷാര്‍ജ അക്വേറിയം മറൈന്‍ സ്റ്റേഷന്‍ വരെയാണ് സര്‍വീസ്. അര മണിക്കൂര്‍ ഇടവിട്ട് പ്രതിദിനം നാല്‍പ്പത്തിരണ്ടു സര്‍വീസുകളാണുള്ളത് .
ദുബായ് ഷാര്‍ജ റോഡിലെ ഗതാഗതക്കുരുക്കു കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ പദ്ധതി. 35 മിനിട്ടാണ് യാത്രാ ദൈര്‍ഘ്യം. ഓരോ ഭാഗത്തേയ്ക്കും 21 വീതം സര്‍വീസുകള്‍. 15, 25 ദിര്‍ഹം നിരക്കുകളില്‍ ടിക്കറ്റ് ലഭിക്കും. ആദ്യമായാണ് ദുബായ് യെ മറ്റൊരു എമിറേറ്റുമായി ബന്ധിപ്പിച്ചുള്ള ജലയാത്രാ സംവിധാനം നിലവില്‍ വരുന്നത്. മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു ആര്‍ടിഎ ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു. ഷാര്‍ജയില്‍ താമസിച്ച്‌ ദുബായില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവര്‍ക്ക് ട്രാഫിക് തടസ്സങ്ങളില്‍പ്പെടാതെ യാത്ര ചെയ്യാന്‍ ഫെറി സര്‍വീസ് പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം 13 ലക്ഷം പേര്‍ക്ക് ഇതു പ്രയോജനപ്പെടുത്താനാകും.

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസും അധികമാക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. ആദ്യ സര്‍വീസ് ഷാര്‍ജയില്‍ നിന്നും രാവിലെ അഞ്ച് മണിക്കും ദുബായില്‍ നിന്നു അഞ്ചേ കാലിനുമാണ് ആദ്യ സര്‍വീസ്. ദുബായില്‍ നിന്നുള്ള അവസാന സര്‍വീസ് രാത്രി എട്ടിനും ഷാര്‍ജയില്‍ നിന്നുള്ളത് രാത്രി 7.30നും പുറപ്പെടും. പ്രത്യേക പരിഗണന വേണ്ടവര്‍ക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കും സൗജന്യയാത്ര അനുവദിക്കും ഫെറി ഉപയോഗിക്കുന്നവരുടെ സൗകര്യത്തിനായി 300 സൗജന്യ പാര്‍ക്കിങ് സ്ലോട്ടുകള്‍ ഒരുക്കിയിട്ടുണ്ടെന്നും ആര്‍ടിഎ വ്യക്തമാക്കി.ല്‍ ഷാര്‍ജ അക്വേറിയം മറൈന്‍ സ്റ്റേഷന്‍ വരെയാണ് സര്‍വീസ്. അര മണിക്കൂര്‍ ഇടവിട്ട് പ്രതിദിനം നാല്‍പ്പത്തിരണ്ടു സര്‍വീസുകളാണുള്ളത് .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.