ഐപിസി നോർത്തേൺ റീജിയൺ സുവർണ ജുബിലീ നിറവിൽ ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ന്യൂഡൽഹി:ഉത്തരേന്ത്യൻ സുവിശേഷ മണ്ണിൽ 50 വർഷം പൂർത്തിയാകുന്ന ഐ.പി.സി നോർത്തേൺ റീജിയന്റെ സുവർണ്ണ ജൂബിലി സമ്മേളനങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. സമൂഹത്തിന്റെ നന്മക്കും ഉന്നമനത്തിനും ഉതകുന്ന അനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ ഐ. പി. സി. എൻ ആറിന് കഴിഞ്ഞു. ഒക്ടോബർ 17മുതൽ 20വരെ ന്യൂഡൽഹിയിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സഭയുടെ വാർഷിക കൺവൻഷനും സുവർണ്ണ ജൂബിലി സമ്മേളനവും നടക്കുന്നതാണ്. പ്രസ്തുത സമ്മേളനത്തിൽ ലോകപ്രശസ്ത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ അഗസ്റ്റിൻ ജബകുമാർ മുഖ്യ പ്രാസംഗീകൻ ആയിരിക്കും. വിവിധ സഭാ, സംഘടനാ നേതാക്കളും അനേകം വിശ്വാസികളും ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഈ മഹായോഗത്തിൽ സംബന്ധിക്കും.
ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട് നടക്കുന്ന പ്രത്യേക സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള ജനങ്ങളും, വിശിഷ്ട അതിഥികളും സാക്ഷികൾ ആകും. ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ, ജനറൽ സെക്രട്ടറി ഡോ.കെ.സി.ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർ വിൽസൺ വർക്കി തുടങ്ങിയവരും ഉത്തരേന്ത്യയിലെ വിവിധ സഭ നേതാക്കൻമാരും സംബന്ധിക്കും.
പ്രശസ്ത ഗായകരായ സിസ്റ്റർ.പെർസിസ് ജോണും ബ്ര.അമിത് കാംബ്ലെയും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഈ സമ്മേളനത്തിൽ ഉത്തരേന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങളുടെ തുടക്കം, ഐപിസി നോർത്തേൺ റീജിയന്റെ ചരിത്രം, 50 വർഷത്തെ പ്രവർത്തനങ്ങൾ എന്നിവ വിശദീകരിക്കുന്ന സ്മരണിക പ്രകാശനം ചെയ്യും.
ജനറൽ പ്രസിഡന്റ് പാസ്റ്റർ.ശാമുവേൽ ജോൺ, വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ.പി.എം ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ.ലാജി പോൾ, പാസ്റ്റർ.ശാമുവേൽ തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ.തോമസ് ശാമുവേൽ, ട്രഷറർ ബ്ര.എം. ജോണിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രസ്തുത യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
കൺവെൻഷന്റെ ഒഫീഷ്യൽ മീഡിയ പാർട്ണർ അഡോണയ് മീഡിയ ആയിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.