QMPC ഏകദിന പ്രാർത്ഥന മീറ്റിംഗ് ഇന്ന്

ദോഹ: ദോഹയിലുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ ഖത്തർ മലയാളീ പെന്തക്കോസ്ത് കോൺഗ്രിഗേഷന്റെ (QMPC) നേതൃത്വത്തിൽ ഏകദിന മീറ്റിംഗ് ഐഡിസിസി കോംപ്ലക്സിൽ ഉള്ളതായ ഹാൾ നമ്പർ 2 വച്ച് ഇന്ന്, 22 ജൂൺ 2019 വൈകീട്ട് 7 മുതൽ 9 :30 വരെ ഖത്തർ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ പ്രത്യേക യോഗം ക്രമീകരിച്ചിരിക്കുന്നു .
രാജ്യത്തിൻറെ സമഗ്ര പുരോഗതിക്കുംഭരണകർത്താക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കുവാനായി
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പ്രാർത്ഥന യോഗം നടന്നു വരുന്നു. QMPC പ്രസിഡണ്ട് പാസ്റ്റർ ജോൺ ടി തോമസ് അധ്യക്ഷത വഹിക്കും.

-ADVERTISEMENT-

You might also like