ഏകദിന വെക്കേഷൻ ബൈബിൾ സ്കൂൾ ഡൽഹിയിൽ

ന്യൂഡൽഹി : ഐ പി സി നോർത്തേൺ റീജിയൻ കാരോൾബാഗ് സഭയുടെ സൺ‌ഡേ സ്കൂളിന്റെയും പി.വൈ.പി.എ യുടെയും ആഭിമുഖ്യത്തിൽ ഏകദിന വി.ബി.എസ് ജൂൺ 22ന് ഷാദിപുർ ഉള്ള സഭാ ഹാളിൽ വച്ചു നടക്കും. പാട്ട്, കളറിംഗ്, ആക്ഷൻ സോങ്, ബൈബിൾ കഥ, സ്കിറ്റ് തുടങ്ങി ആകർഷകമായ കാര്യപരിപാടികൾ ഉൾപ്പെടുത്തിയാണ് ഏകദിന വെക്കേഷൻ ബൈബിൾ സ്കൂൾ കുട്ടികൾക്കായി ക്രമീകരിച്ചിരിക്കുന്നത്. ഐ.പി.സി എൻ ആർ കരോൾബാഗ് സഭയുടെ സൺ‌ഡേ സ്കൂൾ പ്രധാന അധ്യാപകൻ ബ്രദർ പി.എം തോമസ്, സഭാ ശുശ്രൂഷകനും ഐപിസി നോർത്തേൺ റീജിയന്റെ സെൻട്രൽ സോൺ പ്രസിഡന്റുമായ പാസ്റ്റർ ഫിലിപ്പോസ് മത്തായി എന്നിവരോടൊപ്പം കുഞ്ഞുങ്ങൾക്ക് ട്രൈനിംഗിന് ആയി ചിൽഡ്രൻ മിനിസ്ട്രിയിൽ പ്രവർത്തിക്കുന്ന സഹോദരന്മാരും കൂടാതെ ബ്രദർ ആശിഷ് ഫിലിപ്പോസ്, ബ്രദർ കെവിൻ എസ് വർഗ്ഗീസ്, ബ്രദർ റിജോ രാജു, ബ്രദർ ബ്ലെസ്സൺ ബെൻ ജോൺസൻ എന്നിവർ ചേർന്ന് ഈ ഏകദിന വി.ബി.എസ്ന് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബ്രദർ പി. എം. തോമസ് +919811798242

-ADVERTISEMENT-

-ADVERTISEMENT-

You might also like