ലേഖനം:കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സുവിശേഷകരെ അറസ്റ്റു ചെയ്തു | ഷാജി ആലുവിള

കോട്ടയം മെഡിക്കൽ കോളേജിലെ കിടപ്പു രോഗികളെ വാഗ്‌ദാനങ്ങൾ നൽകി മതം മാറ്റാനുള്ള ശ്രമം ബി.ജെ.പി. തടഞ്ഞു എന്നുള്ള ജന്മഭൂമി യുടെ ഒൺ ലൈൻ പത്രം പുറത്തുവിട്ട വാർത്ത യാണ് ഇ പറയപ്പെട്ട തലക്കെട്ടും സാരാംശവും. ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ. എൻ. ഹരിയുടെ ഇടപെടീൽ കൊണ്ടാണുപോലും സാധുക്കളും അശക്തരുമായ സുവിശേഷ പ്രവർത്തകരെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ബോംബ് സ്ഫോടനം കൊണ്ട് അനേകർ രക്തസാക്ഷികൾ ആയ ശ്രീലങ്കൻ പള്ളിയിൽ നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അനേക പാതിരിമാർക്കൊപ്പം തൊഴു കൈയ്യോടെ അൾത്താരെയെ നോക്കി കണ്ണും അടച്ചു നിൽക്കുന്നു.ഒരു പക്ഷെ പ്രാർത്തിക്കുകയാകാം. മാത്രമല്ല മരിച്ചവർക്കായി പ്രണാമം അർപ്പിച്ചു മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യ ശാന്തിയും നേർന്നു. ഒപ്പം ശ്രീലങ്കയെ ഉത്തേജിപ്പിക്കുന്ന വാക്കുകളും പറഞ്ഞു. അയൽ രാജ്യത്തോട് ഇത്രയും അനുകമ്പയുള്ള നമ്മുടെ പ്രധാനമന്ത്രി കാണുന്നില്ലേ സ്വന്തം രാജ്യത്ത് ബിജെപി ക്കാരാൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവരെ. ഉപദ്രവകാരികളായ ചില ബിജെപി ക്കാരായ അണികൾ അദ്ദേഹത്തിന്റെ മതസൗഹാർദത്തെ കണ്ണു തുറന്നു കാണുന്നില്ലേ. എല്ലാ മതങ്ങളും ഭാരതത്തിന്റെ വളക്കൂറുള്ള മണ്ണ് തന്നെയാണ്. ഈ മതങ്ങൾ ദൈവത്തിലേക്ക് മനുഷ്യനെ അടുപ്പിക്കുന്ന ചൂണ്ടു പലകകളും. ഇന്ത്യൻ ജനത ഭാരതത്തെ ഭരിക്കാൻ ആണ് ഈ ഭൂരിഭക്ഷത്തിൽ നിങ്ങളെ തിരഞ്ഞെടുത്തു ഭരണത്തിൽ കയറ്റിയത്. അതു ഊതിയാൽ പറക്കുന്ന മനുഷ്യ സ്നേഹികളുടെ മേൽ ആക്രമണം നടത്തി അവരുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ഉള്ളതല്ല. ക്രിസ്ത്യാനികൾ മത വിപ്ലവമോ പോരാട്ടമോ നടത്തി ആരെങ്കിലും കൊല്ലുകയോ തല്ലുകയോ ചെയ്തിട്ടുണ്ടോ ? ഓരോരുത്തനും അനുഭവിക്കുന്ന ദൈവീക സ്നേഹം മറ്റുള്ളവരോട് പങ്കുവെക്കുകയും പാപ വഴികളും ആക്രമണങ്ങളും ഉപേക്ഷിക്കണം എന്നു പറയുന്നതുമാണോ നിങ്ങൾ ഭയക്കുന്നത് ?
ശ്രീ ഹരി കാണുന്നില്ലേ ഈ നാട്ടിലെ അനാശാസ്യങ്ങളും, വാൻകോള്ളയും വൻ തട്ടിപ്പും ബലാൽസംഘവും തട്ടിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിക്കുന്നതും. സുഹൃത്തേ സംസാരിക്കാനും, ആശയ പ്രകടനായത്തിനുമുള്ള പൂർണ സ്വാതിന്ത്ര്യം ഭാരതത്തിന്റെ ഭൂ പ്രദേശത്തിലെ ഏതുഭാഗത്തും ഏത് ഇന്ത്യൻ പൗരനും ഉണ്ടന്ന് നിങ്ങൾ മനസിലാക്കണം. ഒരു പൗരൻ വിശ്വസിക്കുന്ന മതമോ വിശ്വാസമോ അവൻ അറിഞ്ഞ സത്യമോ മറ്റൊരാളോട് പങ്കു വെക്കാനുള്ള അവകാശം ഇന്ന് ഇവിടെയുണ്ട്‌. നീറോ ചക്രവർത്തിമാർ ആഞ്ഞു പരിശ്രമിച്ചു ക്രിസ്ത്യാനികളെ പീഡിപ്പിച്ചു ഉന്മൂലനം ചെയ്യുവാൻ. അടിച്ചമർത്തപ്പെട്ട ഈ സുവിശേഷം തളർന്നോ താണോ കൊടുത്തില്ല. അതു നാൾക്കുനാൾ ലോകം മുഴുവനും പടന്നു കൊണ്ടിരിക്കയാണ്. അല്ലയോ സ്നേഹിത ക്രിസ്തീയ രാജ്യമായ അമേരിക്കയിലും, അങ്ങു അറബി നാട്ടിലും എത്രയോ ക്ഷേത്രങ്ങൾ തുടങ്ങുന്നു. ക്രിസ്തീയ സായിപ്പുമാർ ഹിന്ദുക്കളും ആയി മാറുന്നു. പ്രചാരണങ്ങൾ നടക്കുന്നു. അവിടെ നിങ്ങളെ അവർ പീഡിപ്പിക്കുന്നുണ്ടോ. എത്രയോ പ്രഗത്ഭരും അല്ലാത്തവരുമായ സന്യാസിനി മാരും സന്യാസി മാരും മറ്റു രാജ്യങ്ങളെ കൊണ്ട് നേട്ടങ്ങൾ വരിക്കാൻ അവിടെ പോയി എന്തെല്ലാം പരിപാടികൾ നടത്തുന്നുണ്ട്.
നിയമത്തിനു മുന്നിൽ തുല്യതയും എല്ലാവർക്കും നിയമത്തിന്റെ തുല്യ സംരക്ഷണവും ഉറപ്പു നൽകുന്ന ഭരണഘടന ആണ് നമുക്കുള്ളത്. ഈ നിയമ വസ്തുത നിലനിൽക്കെ പള്ളി തകർത്താലോ, പാതിരിയെ തല്ലിയാലോ ലഖുലേഖ കീറി കത്തിച്ചാലോ ഞങ്ങൾ പ്രതികരിക്കാത്തത് ഭീരുക്കളായിട്ടല്ല. ഞങ്ങളുടെ വിശ്വാസപ്രമാണം ഞങ്ങളെ പഠിപ്പിക്കുന്നത് സമാധാനം ആചരിക്കാനാണ്. അതു ബലഹീനതയായി കാണരുത്. മെഡിക്കൽ കോളേജിലെ ലെഘുലേഖ മാത്രമല്ല അശരണർക്ക് ആശ്വാസമായി ഒരു കൈത്താങ്ങായി ഞങ്ങൾ തീരാറുണ്ട്. അതു അനുഭവിക്കുന്നവരെ മതം മാറ്റാൻ എന്നുള്ള കുപ്രചരണം നിങ്ങളെ പോലുള്ള മാന്യന്മാരായ യോഗ്യൻ മാർക്ക് ചെരുന്നതല്ല. പരസ്പര സഹായം ഇല്ലാതെ നമുക്ക് ഇവിടെ ജീവിക്കാൻ പറ്റില്ല സുഹൃത്തേ. സേവാഭാരതിയെ പോലുള്ള പൊതു പ്രവർത്തക സംഘടനയെ പോലെ മാറ്റനേക ക്രിസ്തീയ പ്രവർത്തകർ സാമൂഹിക സേവനരംഗത്തുണ്ട്. പ്രത്യേകിച്ച് പല മെഡിക്കൽ കോളേജ് പരിസരത്തും ആകുന്ന സേവനങ്ങൾ ഞങ്ങളും ചെയ്യുന്നു.
ഒരു മതേതര രാഷ്ട്രം അല്ലെ ഈ ഭാരതം, എല്ലാ മതങ്ങളെയും തുല്യമായി കാണണ്ട ഇന്ത്യ ന്യൂനപക്ഷങ്ങളെ വിരട്ടി ഓടിക്കാൻ ശ്രമിച്ചാൽ എങ്ങോട്ടും ഓടുവാൻ പറ്റില്ലല്ലോ. സുവിശേഷത്തോടും അതിന്റെ പ്രവർത്തകരോടും നിങ്ങൾക്ക് എന്താണ് എത്ര ശത്രുത ? ആഭിചാരം കൊണ്ടോ, ദുർമന്ത്രവാദം
കൊണ്ടോ ആരെയും നശിപ്പിക്കുന്നവർ അല്ല ഞങ്ങൾ. പല്ലിനു പല്ലും കല്ലിന് കല്ലും തല്ലിന്‌ തല്ലും കൊടുക്കാതെ സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശകരാണ് ഞങ്ങൾ. ഈ ആദർശത്തെയോ, വിശ്വാസത്തെയോ നിങ്ങളുടെ കായിക ബലംകൊണ്ടു തടയാൻ പറ്റില്ല. യേശുക്രിസ്തു വിഭാവനം ചെയ്ത ഒരു ദൈവരാജ്യം ഉണ്ട് അതു സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും സത്യസന്ധതയുടെയും ആണ്. ആരുടെയും പാർട്ടി ബലത്തിന്റെയും കൈകരുത്തിന്റെയും ആകെ തുക കൊണ്ടു ഈ മാർഗ്ഗത്തെ കെട്ടി ഇടാൻ പറ്റില്ല. നാളെ നിങ്ങളുടെ പ്രവർത്തി ദോഷം കൊണ്ട് സ്വന്തം പാർട്ടി നിങ്ങളെ പുറത്തുകളഞ്ഞു എന്നുവരാം. ഈ കൈക്കരുത്തും മെയ്യ്ക്കരുത്തും കുറയും അന്ന് തിരിഞ്ഞു ചിന്തിക്കും അതൊന്നും വേണ്ടായിരുന്നു എന്ന്. അന്ന് നിങ്ങളുടെ ശത്രു വായ യേശു നിങ്ങൾക്ക് മിത്രമായി കാണും. മുഷ്ട്ടി ചുരുട്ടി പോരാട്ടത്തിന് ഇറങ്ങാൻ ചെറുപ്പക്കാർ ഈ കൂട്ടത്തിലും ഉണ്ട്. അവർ ഇറങ്ങില്ല, ഞങ്ങൾ അനുവദിക്കില്ല.
ദുർമാർഗികളെ നേർവഴിക്കു നടത്തിയ ഈ സുവിശേഷം ഇനിയും വളരും. ജീവനുള്ള കാലം വരെ ഇതു പ്രചരിക്കും നിര്ബന്ധിപ്പിച്ചോ, വാഗ്‌ദാനങ്ങൾ കൊടുത്തോ മതം മാറ്റുന്ന പരിപാടി അല്ല ഇതെന്ന് പ്രിയ സുഹൃത്തേ നിങ്ങൾ മനസിലാക്കുക. രാജ്യത്തെ കൊള്ള അടിച്ചു രാജ്യം മുങ്ങിയ കള്ള പ്രമാണിമാർ സുഗിച്ചു വാഴുമ്പോൾ അവരുടെ നേരെ ഒരു ചെറു വിരൽ അനക്കാൻ വയ്യാത്ത നിങ്ങൾ ഒരു സാധു മനുഷ്യൻ ട്രാക്ടു കൊടുത്തകാരണത്താൽ പോലീസിൽ അദ്ദേഹത്തെ ഏൽപ്പിച്ച പ്രവർത്തി വളരെ നീചം തന്നെ ആണ്. താങ്കൾ ആ കാഗസ് കണ്ടപ്പഴേ കീറാതെ ഒന്നു വായിക്കണമായിരുന്നു. അതു മത സ്മൃന്നത ഉണ്ടാക്കുന്നതായിരുന്നുവോ എന്ന് അറിയണമായിരുന്നു. ആ പോലീസ് ഉദ്യോഗസ്ഥർ നിങ്ങളെക്കാൾ മാന്യമായിട്ടല്ലേ അവിടെ ഇടപെട്ടത്. നിങ്ങൾക്കും പ്രചരിപ്പിക്കാം നിങ്ങളുടെ വിശ്വാസത്തെ. ആരും അതിനു തടസമല്ലല്ലോ. ഇനിയും ഇതാവർത്തിക്കില്ലന്നു ഞങ്ങൾ വിശ്വസിക്കുന്നില്ല. ഒന്നോർത്തോ നിയമം നമുക്ക് എല്ലാം ഇവിടെ ഒന്നാണ്. സകല മതത്തിനും സ്വതന്ത്രവും ഏത് വിശ്വസിക്കും മറ്റുള്ളവരോട് അതു പങ്കുവെക്കുവാനുള്ള അവകാശവും ഉണ്ട്. നിങ്ങൾക്കും ഞങ്ങൾക്കും അതു തുല്യവകാശം ആണെന്ന് ഓർത്തുകൊണ്ട് മതസൗഹാർദ്ധത്തിൽ നമുക്ക് മുന്നേറാം. ഒരു മതേതരത്വ ഭാരതത്തിനായി. നാം ഒന്നു നമ്മളൊന്ന് എന്നുള്ള ഇന്ത്യക്കാരന്റെ സത്യ പ്രതിജ്ഞ ഒന്നുകൂടി നമുക്ക് ഏറ്റുപറയാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like