കവിത: ഏകാകിനിയുടെ മക്കൾ

അരിഷ്ടതയുടെ ,അനിഷ്ടത്തിന്റെ കൊടുങ്കാറ്റിൻ
ചുഴലിയിലുലഞ്ഞു പോയവൾ ,
അലറി അടുത്തോരു താപതിരമാലകൾ നുര തള്ളി ,
ചുഴി ചുറ്റി ആശ്വാസമറ്റവൾ ,

യവ്വനത്തിലെ കാന്തനാൽ നിത്യവും
അതിനിന്ദിതപാത്രമായ് മാറിയോൾ ,
ചുട്ടുപൊള്ളുന്ന വ്യസനത്തിൻ നെരിപ്പോടിൽ
നീറി നീറി മെഴുതിരിപോൽ ഉരുകിയോൾ;

അസ്ഥികൾ ഉരുകുന്ന ആത്മതപനലാവ
തൻ നദികൾ നെഞ്ഞു പിളർന്നവൾ ,
ത്യക്തയൌവനത്തിൻ ലജ്ജയാൽ ,നിന്ദയാൽ
തോരാത്ത രക്തകണ്ണുനീർ വാർത്തവൾ,

ഭർത്താവുള്ളവൾ….,എന്നിട്ടും കൈപ്പുള്ള
വൈധവ്യഭാരത്തിൻ പാനപാത്രം കുടിച്ചവൾ ,
നോവ്‌ കിട്ടാത്തവൾ , മക്കളില്ലാത്തവൾ ;
വന്ധ്യപാത്രം പേറി ഏകയായ് അലയുന്നോൾ ;

ഒന്നറിയുക …! ആർത്തു ഘോഷിക്ക നീ ..
കൂടാരത്തിൻ അതിർ വിശാലമാക്കുക …!
നിവാസതിരശ്ശീല നിവർന്നുയരട്ടെ
കയറുകൾ നീട്ടുക ..കുറ്റികൾ ഉറപ്പിക്ക …!

നീ പരന്നീടുന്ന കാഴ്ച നീ കാണുക ..
രട്ട് അഴിച്ചീടുക ..! വിലാപം നിർത്തുക ..!
ആനന്ദനൃത്തത്തിൽ ഉല്ലസിച്ചീടുക…
പൊട്ടി ആർത്ത് ഘോഷിക്ക…!

പുത്രഹീന തൻ മക്കൾ …വന്ധ്യ തൻ പൈതങ്ങൾ …
പ്രവാസിനി തൻ കുഞ്ഞുങ്ങൾ …
ഏകാകിനിയുടെ പുത്രന്മാർ …പുത്രിമാർ …,
എവിടെ മറഞ്ഞിരുന്നു പോൽ ..?

ആർ ഇവരെ പ്രസവിച്ചു വളര്ത്തിപോൽ…?
ഇവർ എവിടെ ആയിരുന്നുപോൽ..?
നാഥൻ തൻ പൊന്കരം തൊട്ടുണർത്തിയോർ ഇവർ ….
ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികമായ്‌ മാറിയതെന്തശ്ചര്യം..!!!

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.