ചെറുകഥ : “ഉറക്കം…”
നശിച്ച ഉറക്കം!.
ഒന്നുകൂടി ശ്രമിച്ചു നോക്കാം. കണ്ണെക്കെ ഒന്നു തിരുമി എന്നിട്ട് മുമ്പിലത്തെപ്പോലെ തല നിവർത്തി ഇരിപ്പുറപ്പിച്ചു.
സമയം എതാണ്ട് 12.45 ആയി. ശെടാ ഇനി സഭാ യോഗം തീരാൻ എതാണ്ട് 15 മിനിറ്റുകള്‍ കൂടി വേണമല്ലോ. വീണ്ടു കണ്ണിൽ ഭാരമേറുന്നു.ദൈവമേ, യുത്തിക്കോസിനു സംഭവിച്ചതുപോലെ എനിക്കും സംഭവിക്കുമോ ?

കഴിഞ്ഞ ഒന്നു രണ്ടു മാസമായി ഇപ്പോൾ സ്ഥിരം ഇങ്ങനെയാ … സഭ യോഗത്തിനു വന്നിരുന്നാല്‍ ഉറക്കത്തോടുറക്കം…..കഴിഞ്ഞ രാത്രിലും 10 മണിക്കൂർ ഉറങ്ങിയതാ!
ഈ സഭയോഗം ഇത്തിരി നേരത്തെ നിർത്തിയിരുന്നെങ്കിൽ…. എന്തൊരു പ്രസംഗമാണ് പാസ്റ്ററുടെത്.. പാസ്റ്റർക്ക് മൈക്ക് കിട്ടിയാൽ പിന്നെ പറകയും വേണ്ട .
ഈ ഉറക്കം പോകുവാൻ ഇനി ഒരു മാർഗ്ഗമേയുള്ളും ഒരു പാട്ട് അങ്ങ് പാടാം. .. “പുത്തനാം യെരുശലേമിൽ എത്തും കാലം ഓർത്തപ്പോൾ.”.. പെട്ടെന്ന് തട്ടിവിട്ടു ..
പാസ്റ്റ്‌ർ ദേഷ്യപ്പെട്ട് എന്നെ ഒന്നു നോക്കിയെങ്കിലും അദ്ദേഹം അറിയുന്നുവോ എന്റെ പ്രയാസം :..
ചിലപ്പോൾ വല്ലവിധത്തിലും തലചെന്ന് ജനലിന്റെ കമ്പിയിലോ മറ്റോ ഇടിെച്ചങ്കിലോ …അതു എന്നെ പോലെ ഒരു ചെറുപ്പക്കരൻ കസേരയിൽ ഇരുന്നു ഉറങ്ങുന്നു … നാണക്കേടല്ലേ ?
Download Our Android App | iOS App
എതായാലും ഇന്നത്തെ കാര്യം അങ്ങ് കഴിഞ്ഞു; ഇനിയും ഇങ്ങനെ പോയാൽ പറ്റുകയില്ല. എന്റെ ഈ ഉറക്കം ഒരു ബന്ധനമാണ് .. യേശു അപ്പച്ചന്റെ ശിഷ്യന്മാർ ഉറങ്ങിയതു കൊണ്ട് , അവർക്ക് പിന്നിടുള്ള ക്രുശികരണ സമയത്ത് കർത്തവിനെ വിട്ട് ഓടിയൊളിക്കേണ്ടി വന്നു.
സ്വന്ത രക്തത്താൽ എന്നെ വിണ്ടെടുത്ത കർത്താവിന്റെ സന്നിധിയിൽ …. ജീവന്റെ വചനത്തിനു മുമ്പാകെ ഞാൻ ഉറങ്ങിയാൽ എന്റെയും ഗതി അതു തന്നെ…
സർവ്വത്തിനും വൈദ്യനായ കർത്താവിൽ തന്നെ അഭയം പ്രാപിക്കാം..
പ്രാർത്ഥനയ്ക്കായി മുട്ടുമടക്കം എന്ന് പാസ്റ്റർ പറഞ്ഞപ്പോൾ ഞാനും എന്റെ മുട്ടുകളെ മടക്കി. ഞാൻ എന്നെതന്നെ സമർപ്പിച്ചു..
ദൈവമേ അങ്ങയുടെ വചനത്തിനു വേണ്ട പ്രധാന്യം കൊടുക്കാത്താതും ഉറക്കമാണല്ലോ.. ഇങ്ങനെയുളള ഉറക്കമാകുന്ന ശത്രുവിനെ പിടിച്ചുകെട്ടുവാൻ എനിക്കു കൃപ തരേണമേ
പ്രാർത്ഥനയും ആശീർവാദവു കഴിഞ്ഞു സഭ വിട്ടു പോകുമ്പോൾ ദൈവം എന്റെ പ്രാർത്ഥന കേട്ടതു പോലെ എനിക്കു അനുഭവപ്പെട്ടു
– രഞ്ജിത്ത് ജോയ്