കഥ: ക്ഷമയാണ് ഗമ | രഞ്ജിത്ത് ജോയ്
തോമസിനു ഇന്നും തന്റെ ജോലിയിൽ തൊട്ടതെല്ലാം പിഴച്ചു.ബാങ്കിൽ ഒരു കസ്റ്റേറ്റമേഴ്സിനു കാശ് എണ്ണി കൊടുത്തപ്പോൾ 1000 നെറ ഒന്നു രണ്ടു നോട്ടുകൾ കൂടുതൽ ഉണ്ടായിരുന്നു. എണ്ണിനോക്കിയാൾ തിരിച്ചു തന്നങ്കിലും തന്നെ ശകാരിക്കാനും മറന്നില്ല.
അതു കാരണം വളരെ ശ്രദ്ധയോടെ സമയമെടുത്തു പിന്നിടുള്ള ജോലികൾ ചെയ്തെങ്കിലും വേഗതയുടെ യുഗത്തിൽ ജീവിക്കുന്ന ഒരു ലേഡിക്ക് അതു സഹിച്ചില്ല. അവർ തോമസിനെ പരിഹസിച്ചു. അദ്ദേഹവും വിട്ടുകൊടുത്തില്ല. ബഹളമായി.. അവസാനം അവർ പോകുന്ന പോക്കിൽ മാനേജരുടെ റൂമിൽ എത്തി തനിക്കെതിരെ പരാധി കൊടുക്കുവാനു മറന്നില്ല.
കുറച്ചു കഴിഞ്ഞ ശേഷം മാനേജർ തോമസിനെ വിളിപ്പിച്ചു. എന്തുപറ്റി തോമസ്? ഇന്നു മുഴുവൻ തനിക്കെതിരെയുള്ള പരാതികൾ ആയിരുന്നല്ലോ. എന്തു പറയാനാ ജോസഫ് സാറെ. ഇന്ന് തൊട്ടതെല്ലാം പിഴച്ചു.
ഇന്നും ഭാര്യയോടു വഴക്കിട്ടാണോ ഇറങ്ങിയത്?. എന്തായിരുന്നു പ്രശനം ? ഉടൻ വന്നു സാറിന്റെ വക ചോദ്യം
ഞങ്ങൾ രണ്ടും ഒരു സഭയിൽ കുടുന്നവരും ഞാനും ജോസഫ് സാറും പോലെ തന്നെ എന്റെ ഭാര്യയും സാറിന്റെ ഭാര്യയും ഒരു ഓഫിസിൽ തന്നെയാ ജോലി .
എന്താ ആലോചിക്കുന്നത്… ഞാൻ ഇതെങ്ങനെ അറിഞ്ഞെന്നായിരിക്കും ? … . ഞാൻ വെറുതെ ചോദിച്ചതാ തോമസ് ബ്രദറെ.
ഇന്നു ചെറിയ ഒരു പ്രശനം ഞാൻ തേച്ചു വച്ച ഷർട്ടിന്റെ മുകളിലോട്ട് അവൾ എന്റെ ടിഫിൻ ബോക്സ് എടുത്തു വച്ചത്. അതിനടിയിൽ അഴുക്കുണ്ടയിരുന്നു. പിന്നെ പറയണ്ടല്ലോ … ഈ ഇടയായിട്ട് തൊട്ടതിനു പിടിച്ചതിനു എല്ലാം ദേഷ്യം കൂടി കൂടി വരുന്നതായി ഒരു തോന്നൽ.
ദേഷ്യം ഒരു പരമ്പര്യ സ്വഭാവമാണ് തോമസ്. ഇതു കൂടുതലും കാണപ്പെടുന്നത് ഞാൻ എന്ന ഭാവം ഉള്ളവർക്കണ്. അതു കൊണ്ടു തന്നെ തന്നെക്കാൾ വലിയവന്റെ മുൻപിൽ ഇവർ പഞ്ചപുചം അടക്കി നിൽക്കും.
ഇതു മാറണമെങ്കിൽ നമ്മുടെ കർത്താവിനെ അകത്തു കയറ്റുകയല്ലതെ വെറെ മാർഗ്ഗമില്ല. ജോസഫ് സാർ തുടർന്നു.
താൻ കഴിഞ്ഞ ഒന്നു രണ്ടു മാസമായി മറ്റു കുടിവരവുകൾക്ക് ഒന്നു കാണറില്ലല്ലോ. അതാ ജഡമനുഷ്യൻ ശക്തി പ്രാപിച്ചത്. ഞാറാഴ്ച്ചത്തെ ഒരു ആരാധന കൊണ്ടു മാത്രം നമ്മുടെ ആത്മിക മനുഷ്യൻ ശക്തി പ്രാപിക്കുകയില്ല.
മാനേജറുടെ മുറിവിട്ടു പോകുമ്പോൾ ഇന്നു വൈകിട്ടത്തെ മീറ്റിങ്ങിനു വരണമെന്നു പറയാൻ ജോസഫ് സാർ മറന്നില്ല.
ജോലി കഴിഞ്ഞ് വീട്ടിലെക്ക് തിരിക്കുമ്പോൾ ജോസഫ് സാർ പറഞ്ഞതിൽ കാര്യമുണ്ടന്നു തോമസിനു തോന്നി. സഭയുടെ ഒരോ മീറ്റിങ്ങുമാണ് നമ്മുടെ ആത്മിക മനുഷ്യനെ വളർത്തിയെടുക്കുന്ന വേദികളാണ്. എന്റെ ഈ ദേഷ്യവും വിട്ടുകൊടുക്കാത്ത മനോഭാവം കൊണ്ട് കർത്താവിന്റെ വരവിങ്കൽ പോകുവാൻ കഴിയുമോ? കഴിഞ്ഞില്ലെങ്കിൽ പെന്തികോസുകാരനായുളള ഈ ജീവിതം ആർക്കുവേണ്ടി?. ആത്മികൻ ജഡത്തെ അതിനെറെ രാഗമോഹങ്ങളോടെ ക്രൂശിച്ചെ മതിയാകൂ. തനിക്ക് ഒരു മടങ്ങിവരവു വന്നേ മതിയാകു.
വളരെ പെട്ടെന്നു തന്നെ വിട്ടിലെത്തി. പതിവുപോലെ ചിരിച്ചു കൊണ്ടു വാതിൽ തുറന്ന സഹധർമ്മിണി രാവിലെത്തെ സംഭവങ്ങൾ ഒന്നു ഓർക്കുന്നിലെന്ന് തെളിയിച്ചു. എങ്കിലും തോമസിന്റ പതിവില്ലാതെയുള്ള ക്ഷമ യാചന ഭാര്യയെ അതിശയിപ്പിച്ചു.
കുളിച്ചു റെഡിയായി കാപ്പി കുടിയും കഴിഞ്ഞ് കുറച്ചു നേരം വചനത്തിനു മുമ്പിലിരിക്കണം എന്ന ചിന്തയോടെ വചനം നിവർത്തി. ശെ കണ്ണട എടുത്തില്ലല്ലോ ?
ആ കണ്ണട ഒന്നു എടുത്തു തന്നേ മോളെ. അവിടെ ഇരുന്നു എന്തോ കുത്തി കുറിക്കുകയായിരുന്ന മകളോടായി പറഞ്ഞു .
ടിക്ക്.
പെട്ടെന്ന് അത് അവളുടെ കൈയിൽ നിന്നു തെന്നി നിലത്തു വീണു.
ഫ്രയിമ് ഇല്ലാത്തതിനാൽ ആകാം , അത് മുന്നാലു ഭാഗങ്ങളായി ചിതറിക്കഴിഞ്ഞിരുന്നു ഇതിനകം.
അതിലൊരു ഭാഗം എടുത്തുകാണിച്ച് അവൾ വളരെ വിനയ ഭാവത്തിൽ എന്നോടു പറഞ്ഞു : സോറി .. പപ്പ.
എനിക്ക് വളരെ ദേഷ്യം വന്നെങ്കിലും. ദേഷ്യപ്പെട്ടതുകൊണ്ടു എന്തു കാര്യം എല്ലാം കഴിഞ്ഞില്ലേ?
ഞാൻ ദേഷ്യപെടാത്തതു കൊണ്ടാകാം അവൾ എന്റെ അരികിൽ വന്നു. ഇനി ഞാൻ ശ്രദ്ധിച്ചേ ചെയ്യും എന്നും , ഇത്തവണ ക്ഷമിക്കു പപ്പ എന്ന് അവൾ അവർത്തിച്ചു പറഞ്ഞു.
അതു സാരമില്ല, ഗൗരവം വിടാതെ ഞാൻ പറഞ്ഞു.
ഇന്നാളും മമ്മിയുടെ കൈയിൽ ഒരു ഗ്ലാസ്സ് താഴെ വീണപ്പോൾ പപ്പ ഇതല്ലല്ലോ മമ്മിയോടു പറഞ്ഞത്? അവൾ ഗൗരവത്തോടെ എന്നോടു ഒരു ചോദ്യം .
അവളുടെ പെട്ടെന്നുള്ള ചോദ്യം എന്നെ ആകെ കുഴക്കി. ഞാൻ ഓർത്തു : ശരിയാണ്. അന്നു ഞാൻ എന്തൊരു ബഹളമായിരുന്നു! അതു കുടാഞ്ഞിട്ട് ഞാൻ ഒരു ദിവസം ആരോടും മിണ്ടിയുമില്ല . ആർക്കു പോയി. നഷ്ടം എനിക്ക് മാത്രം. ഭോഷത്തം അല്ലാതെ എന്ത്.
കൊച്ചു കുട്ടികൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല തങ്ങളുടെ മാതാപിതാക്കൾ തമ്മിലടിക്കുന്നത് അത് എന്തിന്റെ പേരിലായാലും.
ഈ ചെറിയ പൈതൽ എല്ലാം ശ്രദ്ധിക്കുന്നുണ്ടല്ലോ എന്ന കാര്യം എന്നെ ഭയപ്പെടുത്തി . അവളോടു മറുപടി പറഞ്ഞില്ലങ്കിൽ പിഞ്ചു മനസ്സിൽ അതു സംശയമായി നിലനിൽക്കും എന്നുമാത്രമല്ല അവൾ ഉത്തരം കിട്ടുന്നതുവരെ അതു ചോദിച്ചു കൊണ്ടെയിരിക്കും.
പപ്പ എന്താ ചിന്തിക്കുന്നത് ?
അവളുടെ നിൽപു കണ്ടാൽ അറിയാം അവൾക്ക് എന്നെ വിടാൻ ഭാവമില്ലന്ന്.
അതുവരെ എനിക്ക് ഉണ്ടായിരുന്ന ഗൗരവഭാവമൊക്കെ ഒന്നു കളഞ്ഞിട്ട് ഞാൻ ചോദിച്ചു: നീ കൊള്ളമെലോടി. നിന്നെ ഞാൻ വഴക്കുപറയാത്തത് ആണോ ഇപ്പം പ്രശ്നം.
അന്ന് …മോളെ,… പപ്പയ്ക്ക് ഭയങ്കര ദേഷ്യം മായിരുന്നു….. ഇപ്പോൾ ക്ഷമ എന്താണെന്നന്ന് ഞാൻ പഠിച്ചു.അവളെ അരികിലോട്ട് തീർത്തി കൊണ്ട് ഞാൻ പറഞ്ഞു.
അതെങ്ങനെ പഠിച്ചു? ആ ആറു വയസുകാരി ജിഞാസയോടെ ആരാഞ്ഞു.
ദേഷ്യം ഒരു സാത്താന്യ സ്വഭാവമാണ്. കർത്താവിന്റെ സ്വഭാവം സൗമ്യതയാണ്. മോൾക്കറിയാമോ യേശു അപ്പച്ചനെ അടിച്ച പടയാളിയോടു അപ്പച്ചൻ പറഞ്ഞത് എന്താണെന്ന്?
ഇല്ല.
നീ എന്തിനാ അടിച്ചത് എന്നാണ് യേശു അപ്പച്ചൻ താഴ്മയോടെ ചോദിച്ചത്.
ശിഷ്യന്മാർ തമ്മിൽ ആരാ വലിയവൻ എന്നു ചിന്തിക്കുന്ന സമയത്ത് മഹാദൈവം തോർത്തു എടുത്തു ചുറ്റി ശീഷ്യന്മാരുടെ കാലുകളെ കഴുകുവാൻ അവരുടെ ഇടയിലെക്ക് ഇറങ്ങി. ഇതായിരുന്നു നമ്മുടെ കർത്താവിന്റെ സ്വഭാവം
ഉടുപ്പിനെക്കാൾ ശരീരം വലിയതല്ലോ എന്ന്.
അത് എന്താണ് പപ്പ?. ആകാംശയോടെ അവൾ ചോദിച്ചു.
എന്റ കണ്ണട വിണപ്പോൾ ഞാൻ മോളെ വഴക്കു പറയാഞ്ഞതു അതു കൊണ്ടണ്. എന്റെ കണ്ണടയെക്കാൾ ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു.
അപ്പോൾ ഇനി എന്നെ വഴക്കു പറ യത്തില്ലേ?.അവൾ വീണ്ടു ചോദിച്ചും
നീ കൊള്ളമല്ലോ. മോളെ. നിന്നെ കാണുമ്പോൾ അറിയില്ലെ? ദേഷ്യപെടെണോ വേണ്ടെയോ എന്ന്.
മോൾ അറിയാതെയാണ് ചെയ്തതെങ്കിൽ ദേഷ്യ പെടില്ല.
അതേ. മോളു ക്ഷമയാണ് ഏറ്റവും വലിയ ഗമ എന്നു നാം പഠിക്കേണം , ഇതു മാത്രമല്ല കർത്താവിനെ എനിയും നമ്മുക്കു പഠിക്കേണ്ടതുണ്ട്. ക്രസ്തുവിന്റെ തലയോളം വളരാൻ…
ഞാൻ ഇതു പറയുമ്പോൾ കർത്താവിനെ പുതു തലമുറയ്ക്കു മുമ്പിൽ അവതരിപ്പിക്കേണ്ടതിന്റെയും കർത്താവിൽ ഉറച്ചു നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കെണ്ട ആവശ്യകതയും എന്നിൽ കൂടി വരുന്നതായി എനിക്കനുഭവപ്പെട്ടു..