മിഷനറിമാർ വാഹനാപകടത്തിൽ മരണമടഞ്ഞു

തിരുനെൽവേലി: ന്യൂ ഇന്ത്യ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ (പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ നേതൃത്വത്തിലുള്ള ക്രിസ്തീയ സംഘടന) വാൻ തമിഴ്നാട്ടിൽവച്ചു അപകടത്തിൽ പെട്ടു. നാഷണൽ ഹൈവേയിൽ വച്ച് മിഷനറിമാർ സഞ്ചരിച്ചിരുന്ന ട്രാവലർ വാഹനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം റോഡിൽ കീഴ്മേൽ മറിയുകയായിരുന്നു.

ഈ അപകടത്തിൽ രണ്ടു മിഷനറിമാർ മരണമടയുകയും, മറ്റ് 12 അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റവർ തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. ദുഃഖിതരായ കുടുംബാംഗങ്ങൾക്കും, പരിക്കേറ്റവരുടെ സൌഖ്യത്തിനും വേണ്ടി പ്രാർഥിച്ചാലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like