ഐ.പി.സി. നോർത്തേൺ റീജിയൺ സുവർണ്ണ ജൂബിലി ആഘോഷവും വാർഷിക കൺവൻഷനും

 

ന്യൂഡൽഹി : 1969ൽ ഉത്തരേന്ത്യയുടെ  അപ്പോസ്തലൻ പാസ്റ്റർ കെ.റ്റി. തോമസിനാൽ സ്ഥാപിതമായ ഒരു മഹത്പ്രസ്ഥാനമാണ് ഐ.പി.സി. നോർത്തേൺ റീജിയൺ. “യജമാനനെ സ്നേഹിക്കുക, സമൂഹത്തെ സേവിക്കുക” എന്ന വ്യക്തമായ ആപ്തവാക്യവുമായി  ഈ പ്രസ്ഥാനം അതിന്റെ പ്രേഷിത ദൗത്യത്തിന്റെ 50 വർഷം പൂർത്തീകരിക്കുന്നു. സമൂഹത്തിന്റെ നന്മക്കും ഉന്നമനത്തിനും ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കഴിഞ്ഞതിൽ ഈ പ്രസ്ഥാനത്തിന് വളരെ ചാരിതാർത്ഥ്യം ഉണ്ട്.  ഭാരതത്തിന്റെ 20 സംസ്ഥാനങ്ങളിലും, നേപ്പാളിലുമായി സഭയുടെ പ്രവർത്തനങ്ങൾ ഇന്ന് വ്യാപിച്ച് കിടക്കുന്നു.

50 വർഷം പൂർത്തിയാകുന്ന ഐ. പി. സി നോർത്തേൺ റീജിയൺ അതിന്റെ സുവർണ്ണ ജൂബിലി സമ്മേളനങ്ങൾ 2019 ഒക്ടോബർ 17മുതൽ 20വരെ ന്യൂഡൽഹിയിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നതാണ്. പ്രസ്തുത സമ്മേളനത്തിൽ പ്രശസ്തരായ പ്രാസംഗീകർ ദൈവവചനം പ്രസംഗിക്കുന്നതായിരിക്കും. വിവിധ സഭാ, സംഘടനാ നേതാക്കളും അനേകായിരം വിശ്വാസികളും ഈ യോഗങ്ങളിൽ സംബന്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട് നടക്കുന്ന പ്രത്യേക സുവർണ്ണ ജൂബിലി ആഘോഷത്തിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള അനേകം ജനങ്ങളും, വിശിഷ്ട അതിഥികളും പങ്കെടുക്കും.

post watermark60x60

ഈ സമ്മേളനത്തിൽ പ്രസ്ഥാനത്തിന്റെ ചരിത്രവും 50 വർഷത്തെ പ്രവർത്തനങ്ങളെയും വിശദീകരിച്ചു കൊണ്ടുള്ള പ്രത്യേക സുവനീർ പ്രകാശനം ചെയ്യുന്നതാണ്.

ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ശാമുവേൽ ജോൺ, വർക്കിംഗ്‌ പ്രസിഡന്റ്‌ പാസ്റ്റർ പി. എം.ജോൺ, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ലാജി പോൾ,  ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ശാമുവേൽ, പാസ്റ്റർ ശാമുവേൽ തോമസ്, ബ്രദർ എം ജോണികുട്ടി എന്നിവർ ഉൾപ്പെടുന്ന ജനറൽ കൗൺസിൽ ഈ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

പാസ്റ്റർ കെ. റ്റി .തോമസും പത്നിയും (ഫയൽ ചിത്രം)

-ADVERTISEMENT-

-ADVERTISEMENT-

You might also like