ക്രിസ്തുവിലൂടെ മാത്രമേ നമ്മൾക്ക് രക്ഷയുള്ളു: പാസ്റ്റർ ജി ജെയം

 

ചെന്നൈ: ക്രിസ്തുവിലൂടെ മാത്രമേ ലോകത്തിന് രക്ഷയുള്ളു എന്ന് റ്റിപിഎം അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജെയം.
ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പുലിയൂർ ദി പെന്തെക്കൊസ്ത് മിഷൻ സഭ ആസ്ഥാനത്തു നടക്കുന്ന റ്റിപിഎം സഭയുടെ പ്രധാന ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷന്റെ മൂന്നാം ദിനം രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.
വിശ്വാസ സമൂഹം ക്രൂശിന്റെ വചനം അനുസരിച്ച് ക്രിസ്തുവിന്റെ വീണ്ടും വരവിനായി ഒരുങ്ങിയിരിപ്പാൻ പാസ്റ്റർ ജി ജെയം പറഞ്ഞു. മലേഷ്യ സെന്റർ പാസ്റ്റർ എൻ ലൂക്കിന്റെ പ്രാർഥനയോടെ മൂന്നാം ദിന രാത്രി യോഗം ആരംഭിച്ചത്. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു നേതൃത്വം നൽകി. പകൽ നടന്ന പൊതു യോഗത്തിൽ മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ തമ്പി ദുരൈ പ്രസംഗിച്ചു.
കൺവൻഷനിൽ സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. ചീഫ് പാസ്റ്റർമ്മാരും സെന്റർ പാസ്റ്റർമ്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കുന്നു. കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ്‌ സർവീസുകൾ തമിഴ്നാട്‌ സർക്കാര്‍ ക്രമീകരിച്ചിട്ടുണ്ട്. സമാപന ദിവസമായ ഞായറാഴ്ച രാവിലെ പ്രത്യേക ബൈബിൾ ക്ലാസ്സും സ്നാന ശുശ്രൂഷയും തുടർന്ന് സംയുക്ത സഭായോഗവും ശിശു പ്രതിഷ്ഠ ശുശ്രൂഷയും വൈകിട്ട് 6 ന് പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
മാർച്ച് 11 തിങ്കളാഴ്‌ച രാവിലെ സഭയുടെ വാർഷിക ജനറൽബോഡി യോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും

ചെന്നൈ കൺവൻഷനിൽ ഇന്ന് (09/03/19)
4.00 – സ്തോത്ര പ്രാർത്ഥന
7.00 – വേദപാഠം
9.30 – പൊതുയോഗം
3.00 – യുവജന മീറ്റിങ്ങും കാത്തിരിപ്പ് യോഗവും
6.00 – സുവിശേഷ പ്രസംഗം
10.00 – യുവജന മീറ്റിങ്ങും കാത്തിരിപ്പ് യോഗവും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading