ലേഖനം:ഇടവിടാതെ പ്രാർത്ഥിക്കുവിൻ | ബെറ്റി ബിബിൻ

ഏതൊരു വ്യക്തിയുടെ ജീവിതത്തിലും വായുവും ജലവും പോലെ വളരെ പ്രധാന്യാമായാ ഒന്നാണ് പ്രാർത്ഥന. മനുഷ്യജീവിതത്തിൽ ദിവസത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ പ്രാർത്ഥന അഭിവാജ്യഘടകം ആണ്. പണത്തിന്റെയും അങ്ങനെ പലതിന്റെയും മൂല്യം കുറയാം എങ്കിലും ഒരിക്കലും മൂല്യം കുറയാത്ത ഒന്നാണ് ഏകാഗ്രഹൃദയത്തോടെയുള്ള പ്രാർത്ഥന. ദൈവത്തോട് സംഭക്ഷിക്കുവൻ ഉള്ള പരമപ്രധാനമായ ഒരു വഴി ആണ് ഇതു ആയതിനാൽ നമ്മുടെ പ്രാർത്ഥകൾ നമ്മുടെ ഹൃദയം ദൈവസന്നിധിയിൽ പകരുന്നത് ആയിമാറണം ഒരിക്കലും അതു വെറും ഒരു ജല്പനം ആയി മാറരുത്. പ്രാർത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി പുതിയനിയമത്തില്നിന്നും പഴയനിയമത്തിൽ നിന്നും വിശുദ്ധ വേദപുസ്തകം നമ്മെ പടുപ്പിക്കുന്നുണ്ട്.

മത്തായിയുടെ സുവിശേഷത്തിൽ കർത്താവായ യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നത് കാണാൻ കഴിയും. രഹസ്യത്തിൽ ആയാലും പരസ്യത്തിൽ ആയാലും കപടഭക്തിയോടുകൂടിയുള്ള പ്രാർത്ഥയെ ദൈവം വെറുക്കുന്നു. പ്രാര്ത്ഥിക്കുന്നതിനു നമ്മുടെ സ്ഥാനമാനങ്ങൾ, വ്യക്തിബന്ധങ്ങൾ, സമയങ്ങൾ, ചിന്തകൾ, സമ്പത്തു ഇവയൊന്നും തടസ്സം ആകരുത്. അത്മഭാരത്തോടും കണ്ണിടിരോടും വിശ്വസത്തോടും പരിശുദ്ധത്മാഭിഷേകത്തോടും രൂപന്തരപ്പെട്ട മനസോടും ഏകാഗ്രതയോടും കൂടെ പ്രാർത്ഥിച്ചാൽ അസാധ്യങ്ങളെ ദൈവം സാധ്യമാക്കിതരും. നമ്മുടെ പുർവ്വപിതാക്കന്മാരുടെ വിശ്വസത്തോടും മനോവ്യസനത്തോടും ഉള്ള പ്രാർത്ഥന തിരുവചനത്തിൽ കാണാൻ കഴിയും. അവരുടെ ജീവിതത്തിൽ കഷ്ടതയുടെയും കണ്ണിരിന്റെയും ചെങ്കടലിന്റെയും പൊട്ടകിണറിന്റെയും നിന്ദയുടെയും സിംഹത്തിന്റെ നടുവിലും തീചുളയുടെ അനുഭവങ്ങൾ വന്നപ്പോൾ പ്രാർത്ഥനയാൽ ദൈവം അവരെ വിടുവിച്ചു.

ജീവിതത്തിൽ പലതരത്തിലുള്ള പ്രയാസകരമായ വിഷയങ്ങൾ നേരിട്ടെന്നു വരാം എന്നാൽ ഒന്നോർക്കുക സൃഷ്ടികളെ നോക്കി പ്രയാസപ്പെടാതെ പൂര്ണഹൃദ്യത്തോടെ സൃഷ്ടാവിനോട് പ്രാര്ത്ഥിക്കുകയാണെങ്കിൽ വിടുതൽ അനുഭവിക്കാൻ കഴിയും. ദൈവത്താൽ അസാധ്യമായി ഒന്നുമില്ല എന്ന വലിയവിശ്വാസം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഉണ്ടാകണം. നമ്മൾ ആയിരിക്കുന്ന സാഹചര്യം എന്തുതന്നെയായാലും ഒരു പക്ഷെ നമ്മുടെ വിദ്യാഭ്യാസതിലോ ആത്മീയത്തിലോ സമ്പാദ്യത്തിലോ ജോലിയിലോ ആരോഗ്യത്തിലോ കുടുംബത്തിലോ പ്രയാസങ്ങൾ പ്രശ്നങ്ങൾ ഭാരങ്ങൾ വേദനകൾ ഒറ്റപെടലുകൾ അനുഭവിക്കേണ്ടി വന്നേക്കാം. എന്നാൽ ഒന്നുഓർക്കുക ആകാശവും സമുദ്രവും മാറിയാലും കുന്നുകൾ നീങ്ങിപോയാലും ദൈവത്തിനു നമ്മോടുള്ള ദയ മറിപോകുകയില്ല.

നമ്മളോട് അറിയുന്നവരോടോ സുഹൃത്തുക്കളോടൊ നമ്മുടെ വേദനകൾ കൈമാറുന്നതിനെക്കാളുപരി നമ്മുടെ നല്ലകർത്താവിനോട് നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞുപേഷിച്ചു ഏകകഗ്രഹൃദയതോടെ പ്രാർത്ഥിച്ചാൽ ഒരു കണ്ണുകൊണ്ടും കണ്ടിട്ടില്ലാത്തതും ഒരു കാതുകൊണ്ടും കേട്ടിട്ടില്ലാത്തതും ആരുടെയും ഹൃദയത്തിൽ തോന്നാത്തതുമായ വൻകാര്യങ്ങളെ സർവശക്തനായ കർത്താവ് നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കും. അതിനാൽ “ഇടവിടാതെ പ്രാർത്ഥിപ്പിൻ” (1 തെസ്സലൊനീക്യർ 5:17).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.