കവിത:പുത്രൻ | ജിജിപ്രമോദ്‌

ഏകകുമാരന്റെ മരണത്തെ ദർശിച്ച
താതന്റെ വേദന അറിയുന്നു ഞാൻ..
സ്വന്ത കുമാരനെ യാഗമായ് നല്കിയ
താതന്റെ വേദന അറിയുന്നു ഞാൻ..

മാറോടണച്ചു വളർത്തിയ പുത്രന്റെ
വേർപാടിൽ നെഞ്ചകം വിങ്ങിടുമ്പോൾ…
ക്രൂശിൽ എനിക്കായി പുത്രനെ നൽകിയ
താതനെ ഓർത്തു ഞാൻ അശ്വസിപ്പൂ..

കർത്താവിൻ കരം എന്നെ തഴുകിടുന്നു
സ്വർഗ്ഗീയ സ്വാന്ത്വനം പകർന്നിടുന്നു..
അവനിൽ ഞാനാശ്രയം കണ്ടിടുന്നു
എൻ ഹൃത്തിൽ ആനന്ദം നിറഞ്ഞിടുന്നു..

-ADVERTISEMENT-

-ADVERTISEMENT-

You might also like