പാസ്റ്ററെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

ഷാജി ആലുവിള

തിരുവല്ല : വെണ്ണിക്കുളത്തിനു സമീപം താമസിച്ചു സുവിശേഷ പ്രവർത്തനം നടത്തുന്ന പാസ്റ്റർ ഹെൻട്രിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ ബി.ജെ.പി. പ്രവർത്തകനെ പോലീസ് അറസ്റ്റു ചെയ്തു. പെന്തക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിരന്തരമായ ഇടപെടൽ ആണ് പോലീസ് അധികാരികൾ പ്രതിയെ പിടികൂടുവാൻ കാരണം. പി.സി.ഐ. ദേശീയ പ്രസിഡന്റ് എൻ.എം. രാജുവിന്റെ സന്ദർഭോചിതമായ ഇടപെടൽ അറസ്റ്റിനു വേഗതകൂട്ടി.

ജനുവരി 17 നായിരുന്നു അറസ്റ്റിന് അടിസ്ഥാനമായ സംഭവം നടന്നത്. ആർ.എസ്.എസ് ന്റെ പത്തനംതിട്ട ജില്ലാ കാര്യവാഹക് ആണെന്ന് പറഞ്ഞു പാസ്റ്ററെ വിളിക്കുകയായിരുന്നു പ്രതി ദിലീപ്. നിങ്ങൾ അടിമാലിയിൽ നടത്തുന്ന മതപരിവർത്തനത്തിനെതിരെ പരാതി കിട്ടയതിനാൽ വിളിക്കുക ആണെന്നും, ഇനി ആവർത്തിച്ചാൽ കൈ കാലുകൾ വെട്ടി ശിക്ഷ നടപ്പാക്കും എന്നുമായിരുന്നു ഭീഷണി സ്വരം. സുവിശേഷ പ്രവർത്തനത്തിൽ അടിമാലിയിൽ പോയിട്ടില്ലാത്ത പാസ്റ്റർ ഹെൻട്രി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ തെളിവ് സഹിതം പരാതി പ്പെടുകയായിരുന്നു. വാദിയെ പ്രതിയാക്കുവാനുള്ള പോലീസിന്റെ നീക്കത്തെ മനസിലാക്കിയ പി.സി.ഐ. യഥാർത്ഥ കുറ്റവാളിയെ പിടികൂടണം എന്നു പറഞ്ഞു രംഗത്തു വന്നു.

തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ പാസ്റ്റർ നിരപരാധി ആണെന്നും തന്നെ വിളിച്ച അഗ്‌ജ്ഞാതൻ ആർ.എസ്.എസ്. ന്റെ ഒരു ഭാരവാഹിത്വം വഹിക്കുന്നില്ലന്നും വെറും അനുഭാവി മാത്രമെന്നും കണ്ടെത്തി. ഫോണിൽ വിളിച്ച ദിലീപിന്റെ ഭാര്യ ബൈബിൾ വായിക്കുകയും പ്രാർത്ഥനക്ക് പോകുകയും ചെയ്യുന്ന സ്ത്രീയാണ്. അതിൽ എതിർപ്പുള്ള ദിലീപ് അനേക പാസ്റ്റർ മാരെ വിളിച്ചകൂട്ടത്തിൽ പാസ്റ്റർ ഹെൻട്രി യെയും വിളിക്കുകയായിരുന്നു. അത്‌ ഭീഷണി സ്വരം ആയിപ്പോയി എന്നും പ്രതി കുറ്റം സമ്മതിച്ചു. തുടന്ന്, പോലീസ് ജാമ്യത്തിൽ തന്നെ, പ്രതിയെ വിട്ടയക്കുകയും ചെയ്തു.
ഈ ദിവസങ്ങളിൽ സുവിശേഷ പ്രവർത്തകർക്കെതിരെ വർധിച്ചു വരുന്ന പീഡനത്തിനെതിരായി പെന്തകോസ്ത് സമൂഹം ഒന്നിക്കണമെന്നും പ്രാർത്ഥിക്കണമെന്നും പി.സി.ഐ. ആഹ്വവാനം ചെയ്തു.

post watermark60x60

യേശുക്രിസ്തുവിന്റെ സ്നേഹവും രക്ഷയും, സമാധാനവും കുടുംബമായി ദിലീപ് അനുഭവിക്കുവൻ പ്രാർത്ഥിക്കുന്നു എന്നും പാസ്റ്റർ ഹെൻട്രി ക്രൈസ്തവ എഴുത്തുപുരയോടു പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like